ഡൽഹി സ്ഫോടനം; സ്ഫോടനകുഴികളോ, ചീളുകളോ കണ്ടെത്താനായിട്ടില്ല..അന്വേഷണം ഊർജിതം
ചെങ്കോട്ടയ്ക്ക് സമീപം സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിലുണ്ടായ കാർ ബോംബ് സ്ഫോടനം രാസവസ്തുക്കൾ പൊട്ടിത്തെറിച്ച് ഉണ്ടായതാകാമെന്ന് സംശയിച്ച് വിദഗ്ധർ. സ്ഫോടനത്തിന് ശേഷം നടന്ന പ്രാഥമിക പരിശോധനകളിൽ സ്ഫോടനകുഴികളോ, ചീളുകളോ കണ്ടെത്താനായിട്ടില്ല. അമോണിയം നൈട്രേറ്റും ആർഡിഎക്‌സും ചേർന്നുള്ള രാസമിശ്രിതമാകാം പൊട്ടിത്തെറിച്ചതാണെന്നാണ് വിദഗ്ധരുടെ പ്രാഥമിക അവലോകനമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറഞ്ഞു.
സ്ഫോടനത്തിന് തൊട്ടുപിന്നാലെ തന്നെ ഫോറൻസിക്, ഭീകരവിരുദ്ധ വിദഗ്ധർ സ്ഥലത്തെത്തിയിരുന്നു. വിശദമായ പരിശോധനയിൽ സ്ഫോടനകുഴികളും ചീളുകളും കണ്ടെത്താനായിട്ടില്ല. ഇത് അന്വേഷണ സംഘത്തിനിടയിൽ ആശയക്കുഴപ്പത്തിന് വഴിവെച്ചിട്ടുണ്ട്. അതേസമയം എന്നാൽ, കാർ ഓടിക്കൊണ്ടിരിക്കുകയായിരുന്നെങ്കിൽ കുഴി രൂപപ്പെടാതിരിക്കാൻ സാധ്യതയുണ്ടെന്നാണ് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

'വളരെ തീവ്രമായ ഒരു രാസവസ്തുവാകാം അപകടത്തിന് കാരണമായത്. ഇതൊരു ഉയർന്ന നിലവാരമുള്ള സ്ഫോടക വസ്തുവാണ്, ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. അമോണിയം നൈട്രേറ്റും ആർഡിഎക്‌സും ചേർന്ന മിശ്രിതത്തിന്റെ സാധ്യതയും അദ്ദേഹം എടുത്തുപറഞ്ഞു.
ഫരീദാബാദിൽ നടന്ന സംഭവവുമായി ഈ സ്ഫോടനത്തിന് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. നിലവിൽ എല്ലാ സാധ്യതകളും പരിശോധിക്കുകയാണ്. ഡൽഹി പോലീസിൽ നിന്ന് കേസ് ദേശീയ അന്വേഷണ ഏജൻസി (NIA) ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിൽ ഉൾപ്പെട്ട 'HR 26 7674' എന്ന നമ്പർ പ്ലേറ്റുള്ള i20 കാറിന്റെ ഉടമ ഗുരുഗ്രാമിൽ നിന്നുള്ള സൽമാനാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാർച്ച് മാസത്തിൽ ദേവേന്ദ്ര എന്നൊരാൾക്ക് താൻ ഈ കാർ വിറ്റുവെന്നാണ് ഇദ്ദേഹം പോലീസിനെ അറിയിച്ചത്. കാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. അതേസമയം ചില വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചതായും അതിലൊന്ന് പുൽവാമയിലെ ഒരാളുടേതാണെന്ന് കണ്ടെത്തിയതായും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.
വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിലെ സങ്കീർണ്ണതകൾ സംശയമുണർത്തുന്നുണ്ട്. കാരണം, ചാവേർ ബോംബ് സ്ഫോടനങ്ങൾക്ക് (SVB-IED) ഭീകരസംഘടനകൾ സാധാരണയായി ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത്. കാറിൽ കുറഞ്ഞത് മൂന്ന് പേരെങ്കിലും ഉണ്ടായിരുന്നുന്നു.കാർ വാടകക്കെടുത്തതാകാമെന്നാണ് സംശയിക്കുന്നത്. സാധാരണ ഇത്തരത്തിലുള്ള ആക്രമണ സംഭവങ്ങളിൽ ഒന്നോ രണ്ടോ പേർ മാത്രമാണ് ഉണ്ടാകാറുള്ളതെന്നും പോലീസ് ചൂണ്ടിക്കാട്ടി.
230-ലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കുന്നത് നിർണായകമാണ്. വാഹനത്തിന്റെ സഞ്ചാരപാത നിർണ്ണയിക്കാൻ ഇത് പോലീസിനെ സഹായിച്ചിട്ടുണ്ട്. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും ഇതിലൂടെ കണ്ടെത്തി. കാർ ദരിയാഗഞ്ച് ഭാഗത്തുനിന്നാണ് വന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications