ഡല്‍ഹിയില്‍ സ്ഫോടനം... പൊട്ടിത്തെറി കാറിനുള്ളില്‍, സംഭവം ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനുള്ളില്‍ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫോടനം നടന്നത്. വാഹനങ്ങള്‍ക്ക് തീപിടിച്ചു. അഗ്നിശമനസേനയും സുരക്ഷാ സേനയും സ്ഥലത്തെത്തി. ആളുകളെ ഒഴിപ്പിക്കുന്നു. ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ എട്ട് പേര് മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു.
സ്ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലം പരിശോധിക്കുന്നുണ്ട്. മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപമുള്ള ഒരു കാറിലാണ് സ്ഫോടനം ഉണ്ടായതെന്നും തുടര്‍ന്ന് മൂന്ന് മുതല്‍ നാല് വരെ വാഹനങ്ങള്‍ക്ക് തീപിടിച്ചതായും നാശനഷ്ടങ്ങള്‍ സംഭവിച്ചതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1 ന് സമീപം ഒരു കാറില്‍ സ്ഫോടനം നടന്നതായി ഫോണ്‍കോള്‍ ലഭിക്കുകയായിരുന്നു എന്ന് ഡല്‍ഹി അഗ്നിശമനസേന ഓഫീസര്‍ അറിയിച്ചു. സ്ഫോടനത്തിന് പിന്നാലെ സിഎന്‍ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി അധികൃതര്‍ സംശയിക്കുന്നു. എന്നിരുന്നാലും കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏഴ് അഗ്നിശമന സേനാംഗങ്ങളും 15 സിഎടി ആംബുലന്‍സുകളും സ്ഥലത്തെത്തി.
സമീപത്തുള്ള മൂന്ന് വാഹനങ്ങളിലേക്ക് തീ പടര്‍ന്നു, അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കുന്നതിന് മുമ്പ് അവയെല്ലാം കത്തിനശിച്ചു. പരിക്കേറ്റ എല്ലാവരെയും സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം നാശനഷ്ടങ്ങള്‍ വ്യാപകമാണെന്നും ഉപരിപ്ലവമല്ലെന്നുമാണ് സൂചന. ചെങ്കോട്ടയ്ക്കടുത്തുള്ള പഴയ ഡല്‍ഹിയുടെ സമീപ പ്രദേശങ്ങള്‍ ദേശീയ തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളില്‍ ഒന്നാണ്.
ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ പ്രദേശത്ത് എത്തി. സ്ഫോടനം നടന്ന സ്ഥലം അവര്‍ വളഞ്ഞിട്ടുണ്ട്. പ്രദേശങ്ങളില്‍ നിന്ന് ഗതാഗതം തിരിച്ചുവിട്ടു. നിരോധിത സംഘടനകളുമായി ബന്ധമുള്ള ഒരു അന്തര്‍സംസ്ഥാന ഭീകര സംഘടനയെ പോലീസ് പിടികൂടി 2,900 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ് കണ്ടെടുത്തതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഫോടനം സംഭവിക്കുന്നത്.
കണ്ടെടുത്ത വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച നൂറുകണക്കിന് ശക്തിയേറിയ ഐഇഡികള്‍ ഉപയോഗിച്ച് ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ഗൂഢാലോചന നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. സ്ഫോടനത്തിന് ശേഷം ഡല്‍ഹിയില്‍ അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി എല്‍എന്‍ജെപി ആശുപത്രിയില്‍ വൃത്തങ്ങള്‍ അറിയിച്ചു.
സ്ഫോടന സമയത്ത് വലിയ ശബ്ദം കേട്ടതായി പ്രദേശവാസിയായ രാജ്ധര്‍ പാണ്ഡെ പറഞ്ഞു. 'എന്റെ വീട്ടില്‍ നിന്നപ്പോള്‍ തീജ്വാലകള്‍ ഉയരുന്നത് ഞാന്‍ കണ്ടു, പിന്നീട് എന്താണ് സംഭവിച്ചതെന്ന് കാണാന്‍ താഴേക്ക് വന്നു. വലിയൊരു സ്ഫോടനം ഉണ്ടായി. ഞാന്‍ സമീപത്താണ് താമസിക്കുന്നത്,' രാജ്ധര്‍ പാണ്ഡെ പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications