Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ 11 മൃതദേഹങ്ങള്‍ തൂങ്ങിക്കിടക്കുന്നു; കണ്ണ് കെട്ടിയ നിലയില്‍!! ദുരൂഹത, കൂട്ടക്കൊലപാതകമോ?

ദില്ലി: രാജ്യതലസ്ഥാനത്ത് നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഒരു വീട്ടില്‍ 11 പേരുടെ മൃതദേഹങ്ങള്‍ തൂങ്ങിക്കിടക്കുന്നു. ദുരൂഹമായ സാഹചര്യത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ആത്മഹത്യയാണോ അതോ ആരെങ്കിലും കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ദില്ലിയിലെ ബുറാരിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായിരിക്കുന്നത്. ഒരു കുടുംബത്തില്‍പ്പെട്ടവരാണ് എല്ലാവരും എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. സത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 11 പേരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ.....

ബുറാരിയിലെ വീട്ടില്‍

ബുറാരിയിലെ വീട്ടില്‍

അതിരാവിലെയാണ് വിവരം പോലീസ് അറിഞ്ഞത്. ബുറാരിയിലെ വീട്ടില്‍ 11 മൃതദേഹങ്ങളാണ് തൂങ്ങിക്കിടക്കുന്നത്. ഏഴ് സ്ത്രീകളുടെയും നാല് പുരുഷന്‍മാരുടെയുമാണ മൃതദേഹങ്ങള്‍. ഇവരുടെ കണ്ണും വായയും തുണികൊണ്ട് വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു. പോലീസ് മേഖല വളഞ്ഞിരിക്കുകയാണ്.

 ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യുന്നു

അയല്‍പക്കത്ത് താമസിക്കുന്നവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഒരു കുടുംബത്തില്‍പ്പെട്ടവരാണ് 11 പേരുമെന്നാണ് വിവരങ്ങള്‍. ഇവരുടെ കുടുംബങ്ങളെ പോലീസ് വിളിപ്പിച്ചു. ദൂരത്തുള്ള കുടുംബാംഗങ്ങളെയും വിളിച്ചുവരുത്തി കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയാണ്.

സംശയങ്ങള്‍

സംശയങ്ങള്‍

പ്രദേശത്ത് വന്‍ പോലീസ് സംഘമത്തിയിട്ടുണ്ട്. ആരെയും പോകാന്‍ അനുവദിക്കുന്നില്ല. സംശയമുള്ള ഓരോരുത്തരെയും ചോദ്യം ചെയ്യുന്നുണ്ട്. എന്താണ് ഇത്രയും പേര്‍ ഒരുമിച്ച് മരിക്കാന്‍ കാരണമെന്ന ചോദ്യമാണ് കുഴക്കുന്നത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ല

ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ല

ഗുരു ഗോവിന്ദ് സിങ് ആശുപത്രിക്ക് എതിര്‍വശമുള്ള വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ കുടുംബത്തിന് ഗുരുദ്വാരക്കടുത്ത് ഒരു പലചരക്ക് കടയുണ്ട്. മറ്റു ചില വ്യാപാര സ്ഥാപനങ്ങളുമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ആത്മഹത്യാ കുറിപ്പൊന്നും വീട്ടില്‍ കണ്ടെത്തിയില്ല. ഇതാണ് കൂടുതല്‍ ദുരൂഹതയ്ക്ക് ഇടയാക്കുന്നത്.

 പുറത്തറിഞ്ഞത് ഇങ്ങനെ

പുറത്തറിഞ്ഞത് ഇങ്ങനെ

സാധാരണ ഇവരുടെ പലചരക്കു കട രാവിലെ ആറ് മണിക്ക് തുറക്കാറുണ്ട്. എന്നാല്‍ 7.30 ആയിട്ടും കട തുറന്നില്ല. ഇതേ തുടര്‍ന്ന് സംശയം തോന്നിയവര്‍ വീട്ടിലേക്ക് അന്വേഷിച്ച് ചെല്ലുകയായിരുന്നു. അപ്പോഴാണ് തൂങ്ങി കിടക്കുന്ന മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

 മരിച്ചവരില്‍ വൃദ്ധനും കുട്ടികളും

മരിച്ചവരില്‍ വൃദ്ധനും കുട്ടികളും

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഗുരു ഗോവിന്ദ് സിങ് ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം തുടരുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പത്ത് മൃതദേഹങ്ങളാണ് തൂങ്ങി കിടന്നിരുന്നതെന്നും ഒരു മൃതദേഹം നിലത്താണുണ്ടായിരുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ 75 വയസുകാരനും രണ്ട് കുട്ടികളും ഉള്‍പ്പെടും.

സിസിടിവികള്‍ പരിശോധിക്കുന്നു

സിസിടിവികള്‍ പരിശോധിക്കുന്നു

പലചരക്ക് കടയ്ക്ക് പുറമെ ഒരു പ്ലേവുഡ് കടയും ഇവര്‍ക്കുണ്ട്. ബുറാരിയിലെ സാന്റ് നഗറിലെ രണ്ടുനില വീട്ടിലാണ് കുടുംബം താമസിക്കുന്നത്. പ്രദേശത്തെ സിസിടിവികള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ മറ്റു സാധ്യതകളും തള്ളുന്നില്ല. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ പറയാന്‍ സാധിക്കൂവെന്ന് പോലീസ് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+