കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം ഔഡി കാര്‍ വിറ്റു , പിന്നീടു അത് മോഷ്ടിച്ചു സ്വന്തമാക്കി, ഇതു ചെയ്തത് ഭാര്യയോടുള്ള വാശിക്ക്

സാമ്പത്തിക ബാധ്യതയെ തുടർന്ന് 13 ലക്ഷം രൂപ കൊടുത്ത വാങ്ങിയ കാർ ഇയാൾ വിറ്റിരുന്നു. കാറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് യുവാവ് കാര്‍ മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: വിറ്റ ഔഡി കാർ മേഷണത്തിലൂടെ വീണ്ടും സ്വന്തമാക്കിയ ഹരിയാന സ്വദേശി അറസ്റ്റിൽ. സ്വദേശി അമിത് കുമാര്‍ അറസ്റ്റിലായത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് 13 ലക്ഷം രൂപ കൊടുത്ത വാങ്ങിയ കാർ ഇയാൾ വിറ്റിരുന്നു. കാറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് യുവാവ് കാര്‍ മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു.

സെക്കൻഡിനും ഒരു പൈസ മാത്രം; പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ, ഇന്ത്യയിലെവിടേയും വിളിക്കാംസെക്കൻഡിനും ഒരു പൈസ മാത്രം; പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ, ഇന്ത്യയിലെവിടേയും വിളിക്കാം

ഹരിയാനയിലെ കോൾ സെന്റർ ജീവനക്കാരനാണ് ഹരിയാനയിലെ ഒരു കോള്‍ സെന്ററിലെ ജീവനക്കാരനാണ് അമിത് കുമാര്‍. 2013ലായിരുന്നു അമിത് കുമാര്‍ വിവാഹിതനായത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുഖൽ കാരണം ഇയാളും ഭാര്യയുമായി ദിവസവും ഇയാള്‍ വഴക്കായിരുന്നു. ഇതിനെ തുടർന്ന് ഭാര്യ പിണങ്ങി പോകുകയും ചെയ്തിരുന്നു.

theft

അതിനിടെ ചില വാതുവെയ്പ്പുകളിലൂടേയും ഭൂമിയിടപാടുകളിലൂടെയും 20 ലക്ഷം രൂപ അമിത് കുമാറിന് ലഭിച്ചു. ഈ പണത്തില്‍ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ചാണ് അമിത് കുമാര്‍ ഔഡി കാര്‍ സ്വന്തമാക്കിയത്. 2013ലായിരുന്നു ഇയാള്‍ കാര്‍ സ്വന്തമാക്കിയത്. ഭാര്യയെ കാണിക്കാനായി കാറിനൊപ്പം നിന്ന് പകര്‍ത്തിയ ചിത്രങ്ങളും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ പിന്നീടും വാതു വയ്പിൽ പങ്കെടുത്ത ഇയാൾ നഷ്ടം സംഭവിക്കുകയായിരുന്നു.ബാധ്യത തീര്‍ക്കാനായി അമിത്തിന് ഔഡി കാര്‍ വില്‍ക്കേണ്ടി വന്നു. കാര്‍ വിറ്റെങ്കിലും കാറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ കൈവശം വെച്ചിരുന്നു.

വ്യാജരേഖയുണ്ടാക്കി ഭൂമിതട്ടിയെടുത്ത കേസിൽ ഇയാളെ പോലീസ് പിടിക്കുകയായിരുന്നു. എട്ടു മാസത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ ഇയാൾ കാര്‍ മോഷ്ടിക്കുകയായിരുന്നു. തനിക്ക് ഒന്നും നഷ്ടപ്പെട്ടില്ലെന്ന് മുന്‍ ഭാര്യയെ കാണിക്കാനായിരുന്നു കാര്‍ മോഷ്ടിച്ചതെന്ന് ഇയാള്‍ പോലീസിനു മെഴി നൽകി.

English summary
It was his Audi and he wanted it back, real bad. So what if he had sold it to pay off gambling debts.The black Audi was more than a car for 26-year-old Delhi bookie Amit Kumar. It was a message – to his ex-wife who had walked out on him because he wasn’t earning enough, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X