Get Updates
Get notified of breaking news, exclusive insights, and must-see stories!

വാത് വയ്പ്പുകാര്‍ പറയുന്നു ബിജെപി ജയിക്കുമെന്ന്‌

Delhi
ദില്ലി: ദില്ലി നിയമസഭാതെരഞ്ഞെടുപ്പില്‍ വാത് വയ്പ്പുകാര്‍ ഏറ്റവും അധികം വിജയ സാധ്യത കല്‍പ്പിയ്ക്കുന്നത് ബിജെപിയ്ക്കാണ്. ഡിസംബര്‍ 4 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏഴും അധികം പേര്‍ വാത് വയ്ക്കുന്നതും ബിജെപിയ്ക്കാണ്. മൂന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കുറഞ്ഞ തുക
ബിജെപിയ്ക്കാണ് 2.25 പൈസ. കോണ്‍ഗ്രസിന് 2.40 പൈസ, എഎപിയ്ക്ക് 3.40 പൈസ എന്നിങ്ങനെയാണ് വാത് വയ്പ്പ്.എഎപിയുടെ നില പരുങ്ങലിലാണെന്നാണ് വാത് വയ്പ്പുകാർ പറയുന്നത്.

വിജയസാധ്യത കല്‍പ്പിയ്ക്കുന്ന പാര്‍ട്ടിയ്ക്കാണ് ഏറ്റവും കുറവ് പണം വാത് വയ്ക്കുക. ബിജെപിയ്ക്ക് വേണ്ടി ഒരാള്‍ ഒരു ലക്ഷം രൂപ വാത് വച്ചെന്നിരിയ്ക്കട്ടെ മേല്‍പ്പറഞ്ഞ കണക്കുകള്‍ അനുസരിച്ച് ബിജെപി ജയിച്ചാല്‍ അയാള്‍ക്ക് ലഭിയ്ക്കുക 2.25 ലക്ഷം രൂപയാണ്. കോണ്‍ഗ്രസിന് വേണ്ടിയാണ് വാത് വയ്ക്കുന്നതെങ്കില്‍ 2.4 ലക്ഷം രൂപയും എഎപിയ്ക്കാണെങ്കില്‍ 3.4 ലക്ഷം രൂപയും കിട്ടും.

വാത് വയ്പ്പിന്റെ അപകടം മനസിലാക്കി തന്നെ പലരും രണ്ട് പാര്‍ട്ടികള്‍ക്ക് വേണ്ടി വാത് വയ്ക്കുന്നുണ്ട്. ഒന്നില്‍ പണം നഷ്ടപ്പെട്ടാലും മറ്റൊന്നില്‍ നേടാമെന്ന പ്രതീക്ഷയാണ്. നവംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ വാത് വയ്പ്പ് ആരംഭിച്ചെതന്ന് ദില്ലിയിലെ ഒരു വാത് വയപ്പുകാരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുംതോറും കോടിക്കണക്കിന് രൂപയാണ് രാഷ്ട്രീപാര്‍ട്ടികളുടെ പേരില്‍ വാത് വയ്പ്പുകാരുടെ കൈയ്യില്‍ എത്തുന്നത്. ഇന്ത്യയില്‍ വാത് വയ്പ്പ് നിയമപരമല്ലാത്തതിനാല്‍ അതീവ രഹസ്യമായിട്ടാണ് വാത് വയ്പ്പ് നടക്കുന്നത്. വാത് വയ്പ്പ്കാരില്‍ സ്ത്രീകളും
സജീവാണ്. ദില്ലി് നഗരത്തില്‍ മുപ്പതോളം വാത് വയ്പ്പുകാര്‍ ഇതിനോടകം തന്നെ പൊലീസ് നിരീക്ഷണത്തിലാണ്.

മുഖ്യമന്ത്രിപദത്തിലേയ്ക്ക് മത്സരിയ്ക്കുന്ന ഷീല ദീക്ഷിത് (കോണ്‍ഗ്രസ്, ദില്ലി മുഖ്യമന്ത്രി), അരവിന്ദ് കെജ്രിവാള്‍ (എഎപി), വിജേന്ദര്‍ ഗുപ്ത (ബിജെപി) ഇവര്‍ക്ക് വാത് വയ്പ്പ് തുക നിശ്ചയിച്ചിട്ടില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ ശക്തമായ നടപടി
സ്വീകരിയ്ക്കുമെന്ന് ദില്ലി ഉന്നത പൊലീസ് മേധാവികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+