ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണു; 3 മരണം.. ഭൂചലനത്തില്‍ വിള്ളലുണ്ടായതായി നാട്ടുകാര്‍!

ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. ഇതുവരെ എട്ടുപേരെ രക്ഷപ്പെടുത്തി. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് വിവരം. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരിയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. മരിച്ച കുട്ടിയുടെ മൃതദേഹത്തില്‍ നിന്ന് തല വേര്‍പെട്ടുപോയ നിലയിലായിരുന്നുവെന്ന് ഡിസിപി രാജേന്ദ്ര പ്രസാദ് മീന പറഞ്ഞു.

സത്യനികേതനിലെ ഹോസ്റ്റല്‍ ദുരന്തത്തില്‍ ഏഴ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് ഒരു മാസത്തിന് ശേഷമാണ് ഈ അപകടം നടന്നിരിക്കുന്നത്. കെട്ടിടം തകര്‍ന്ന വിവരം ഉച്ചയ്ക്ക് 3.30-ഓടെയാണ് ഡല്‍ഹി ഫയര്‍ സര്‍വീസിന് ലഭിക്കുന്നത്. ഉടന്‍ തന്നെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുകയും ചെയ്തു. ഏഴ് മണിക്കൂറോളമായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ് എന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Delhi Building Collapse

ആംബുലന്‍സുകള്‍ക്കും രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ക്കും വേഗത്തില്‍ കടന്നുപോകാന്‍ സൗകര്യമൊരുക്കുന്നതിനായി, ഈ പ്രദേശത്ത് കൂടിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് ഡല്‍ഹി ട്രാഫിക് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

'സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീഴുകയും രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സീമാപുരി ഗോള്‍ ചക്കര്‍, ഡിഎല്‍എഫ് ഭോപുര, സമീപത്തെ റോഡുകള്‍ എന്നിവിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഗതാഗത തടസമില്ലാത്ത ഓരോ പാതയും ആംബുലന്‍സുകള്‍ക്കും രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ക്കും വേഗത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കും,' ട്രാഫിക് പൊലീസ് പറഞ്ഞു.

അപകടസ്ഥലത്തിന് സമീപം വാഹനം നിര്‍ത്തുകയോ പാര്‍ക്ക് ചെയ്യുകയോ ആളുകള്‍ കൂട്ടംകൂടുകയോ ചെയ്യരുത് എന്നും ട്രാഫിക് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നും ഡല്‍ഹി ട്രാഫിക് പൊലീസ് എക്‌സില്‍ കുറിച്ചു. സംഭവം നടന്ന തൊട്ടടുത്ത നിമിഷം തന്നെ നാട്ടുകാര്‍ നാലോ അഞ്ചോ പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു.

'അര മണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയത്. ഒരു കുട്ടി ഇപ്പോഴും കുടുങ്ങിക്കിടപ്പുണ്ട്. നാട്ടുകാര്‍ ചിലരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ഞാന്‍ നേരിട്ട് സിപിആര്‍ നല്‍കി. രണ്ടോ മൂന്നോ പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്,' പ്രദേശവാസി പറഞ്ഞു.

അതേസമയം ചൊവ്വാഴ്ച രാത്രി ഉത്തരാഖണ്ഡിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ അനുഭവപ്പെട്ട പ്രകമ്പനങ്ങളില്‍ കെട്ടിടത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടിരുന്നതായി നാട്ടുകാര്‍ അവകാശപ്പെട്ടു. എന്നാല്‍, കെട്ടിടം തകരാനുണ്ടായ യഥാര്‍ത്ഥ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഡല്‍ഹിയിലെ ന്യൂ സീമാപുരി, ഇ-ബ്ലോക്ക്, നമ്പര്‍ ഇ-401 എന്ന വിലാസത്തിലുള്ള നാല് നില കെട്ടിടമാണ് തകര്‍ന്ന് വീണത്. ഏകദേശം 25 ചതുരശ്ര വാര വിസ്തീര്‍ണ്ണമുള്ള പ്ലോട്ടില്‍ നിര്‍മ്മിച്ച ഈ കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന് തൊട്ടടുത്തുള്ള രണ്ട് കെട്ടിടങ്ങള്‍ക്കും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma