യുവാവിനെ വെടിവച്ച ശേഷം ലക്ഷങ്ങള്‍ കവര്‍ന്നു

ആദര്‍ശ് നഗര്‍ ഫ്‌ളൈ ഓവറിന് സമീപം വച്ച് ദിലീപിന്റെ കാറിനു മുന്നിലേയ്ക്ക മറ്റൊരു കാര്‍ നിര്‍ത്തുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ അഞ്ജാതന്‍ പണം അടങ്ങിയ ബാഗ് ആവശ്യപ്പെട്ടു.
ദിലീപ് ബാഗ് നല്‍കാന്‍ വിസമ്മതിച്ചതോടെ അക്രമി വെടി വച്ചു. ദിലീപ് സിംഗിന്റെ തോളിനാണ് വെടി കൊണ്ടത്. ബാഗ് തട്ടിയെടുത്ത് അക്രമി മറഞ്ഞു. ദിലീപിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവാവ് പണവുമായി യാത്ര ചെയ്യുന്ന വിവരം കൃത്യമായി അറിയാവു വ്യക്തിയാണ് പണം മോഷ്ടിച്ചതെന്നാണ് പൊലീസിന്റെ സംശയം. അക്രമിയുടെ കാറിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിയ്ക്കുകയാണ്.












Click it and Unblock the Notifications