കൂടുതല്‍ യാത്രക്കാരെ കയറ്റിയില്ല ,ടാക്‌സി ഡ്രൈവറെ ആഫ്രിക്കന്‍ പൗരന്മാര്‍ മര്‍ദ്ദിച്ചു
ദില്ലി: കൂടുതല്‍ ആളെ കയറ്റിയില്ലെന്ന കാരണത്താല്‍ ദില്ലിയില്‍ ടാക്‌സി ഡ്രൈവറെ ആറംഗ ആഫ്രിക്കന്‍ സംഘം മര്‍ദ്ദിച്ചു. ദില്ലി സ്വദേശി നൂറുദ്ദീന്‍ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഡ്രൈവറെ പരിക്കുകളോടെ ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറംഗസംഘത്തില്‍ രണ്ടു പേര്‍ സ്ത്രീകളാണ്.തിങ്കളാഴ്ച്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.

രജ്പൂറില്‍ നിന്ന് ദ്വാരകയിലേയ്ക്ക് യാത്രചെയ്യാനെത്തിയ സംഘത്തില്‍ നാലു പേരെ മാത്രമേ ഡ്രൈവര്‍ ടാക്‌സിയില്‍ കയറാന്‍ അനുവദിച്ചുള്ളൂ. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രോഷാകുലരായ സംഘം ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഘത്തില്‍ പെട്ട ഒരു യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു അഞ്ചു പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications