സ്ത്രീകൾക്ക് 2500 രൂപ നൽകാനുള്ള സമൃദ്ധി യോജനയ്ക്ക് അംഗീകാരം നൽകി ഡൽഹി സർക്കാർ
ഡൽഹി: സ്ത്രീകൾക്ക് 2500 രൂപ നൽകാനുള്ള സമൃദ്ധി യോജനയ്ക്ക് ഡൽഹി സർക്കാർ അംഗീകാരം നൽകി. " ഇന്ന് വനിതാ ദിനമാണ് ഇന്ന് ഞങ്ങൾ ക്യാബിനറ്റ് യോഗം ചേർന്നു. ഞങ്ങളുടെ ക്യാബിനറ്റ് പദ്ധതിക്ക് അംഗീകാരം നൽകി. ഡൽഹി തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്ന് ഞങ്ങൾ നൽകിയ വാഗ്ദാനമാണ് " ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിനായി ഡൽഹി ബജറ്റിൽ 5100 കോടി രൂപ ഞങ്ങൾ വകയിരുത്തി. ഞങ്ങൾ കമ്മിറ്റി രൂപീകരിച്ചു. അത് എന്റെ നേതൃത്വത്തിൽ ആയിരിക്കും. പദ്ധതിയുടെ രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. ഒരു പോർട്ടൽ ഉടൻ ആരംഭിക്കും, " അവർ പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ 2100 രൂപ വാഗ്ദാനത്തെ മറികടന്ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്ന് ബി ജെ പി വാഗ്ദാനം ചെയ്തിരുന്നു. "ഇതിന് അംഗീകാരം ലഭിച്ചു, ഉടൻ തന്നെ അതിന്റെ പോർട്ടൽ സജീവമാക്കുകയും സ്ത്രീകൾക്ക് അതിൽ അപേക്ഷിക്കുകയും ചെയ്യാം. അതിന്റെ മാനദണ്ഡങ്ങളും മറ്റ് കാര്യങ്ങളും തീരുമാനിക്കുമന്നതിന് കപിൽ മിശ്ര, ആശിഷ് സുദ്, പ്രവേഷ് വർമ എന്നീ മൂന്ന് മന്ത്രിമാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എല്ലാവരേയും ഞാൻ അഭിനന്ദിക്കുന്നു, " ഡൽഹി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസയെ പറഞ്ഞു.

" ഇന്ന് ഡൽഹി സർക്കാർ ഒരു ചരിത്രപരമായ തീരുമാനമെടുത്തു. ഈ സർക്കാർ വെറുതെ പറയുന്നതല്ല. ഞങ്ങൾ ഉടൻ പണം നൽകും. രജിസ്ട്രേഷനായി ഒരു പോർട്ടൽ ആരംഭിക്കും, " ഡൽഹി മന്ത്രി ആശിഷ് സൂദ് പറഞ്ഞു. അതേ സമയം ബി ജെ പി സർക്കാർ വാഗ്ദാനം നടപ്പാക്കുന്നില്ലെന്ന് വിമർശിച്ച് എ എ പി രംഗത്ത് വന്നിരുന്നു.
" ഡൽഹി തിരഞ്ഞെടുപ്പിന് മുൻപ് മോദിയിം ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും ആദ്യ ക്യാബിനറ്റ് യോഗത്തിൽ തന്നെ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് മാർച്ച് 8 ന് ഡൽഹിയിലെ ഓരോ സ്ത്രീക്കും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2500 രൂപ ലഭിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. ആദ്യ ക്യാബിനറ്റ് യോഗം വ്യാഴാഴ്ച വൈകുന്നേരം നടന്നെങ്കിലും അങ്ങനൊരു പ്രഖ്യാപനം ഉണ്ടായില്ല, " ഡൽഹി പ്രതിപക്ഷ നേതാവ് അതിഷി ആരോപിച്ചിരുന്നു.
70 ൽ 48 സീറ്റുകൾ നേടിയാണ് ബി ജെ പി ഡൽഹിയിൽ വിജയിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് ബി ജെപിക്ക് ഡൽഹിയിൽ അധികാരം ലഭിക്കുന്നത്. എ എ പി കനത്ത പരാജയമാണ് നേരിട്ടത്. എ എ പിക്ക് 22 സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസ് അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു.












Click it and Unblock the Notifications