Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി കേന്ദ്ര ഓര്‍ഡിനന്‍സ്: ആം ആദ്മിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ? പാര്‍ട്ടി തീരുമാനം....

ദില്ലി: ദില്ലിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റങ്ങളും നിയമനങ്ങളും സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിന്‍സിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിധിയെ തുരങ്കം വയ്ക്കുന്ന ഓര്‍ഡിനന്‍സ് ആണെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

ഇതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന നിലപാടില്‍ കൂട്ടായ തീരുമാനമെടുക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് ഇന്ന് അറിയിച്ചു. പാര്‍ട്ടി സംസ്ഥാന ഘടകങ്ങളുമായും മറ്റ് ഘടക കക്ഷികളുമായി ആലോചിക്കുമെന്ന് പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാല്‍ ഇന്ന് വൈകുന്നേരം ട്വിറ്ററിലൂടെ അറിയിച്ചു.

congress

പാര്‍ട്ടി നിയമവാഴ്ചയില്‍ വിശ്വസിക്കുന്നു, എന്നാല്‍ അനാവശ്യമായ ഏറ്റുമുട്ടല്‍, രാഷ്ട്രീയ വേട്ട, രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ നുണകളുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന പ്രചാരണങ്ങള്‍ എന്നിവ അംഗീകരിക്കുന്നില്ലെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

എന്നാല്‍ ജൂലൈയില്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പാര്‍ട്ടി പിന്തുണയ്ക്കുമെന്നും കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെ എതിര്‍ക്കുമെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കെ സി വേണുഗോപാല്‍ വ്യക്തമാക്കുന്നത് വിഷയത്തില്‍ കൂടിയാലോചനയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നതാണ്.

ഇതിനിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍, ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നതിന് പകരം അവരോട് മാന്യമായി ഇടപഴകുന്ന 'ഷീല ദീക്ഷിത് മോഡല്‍' പിന്തുടരാന്‍ കെജ്രിവാളിനെ ഉപദേശിച്ചിരുന്നു. അതേസമയം, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം കേജ്രിവാളിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് നല്‍കുന്ന അധികാരം എങ്ങനെ എടുത്തുകളയാന്‍ സാധിക്കും. ഇത് ഭരണഘടന വിരുദ്ധമാണ്. ഞങ്ങള്‍ അരവിന്ദ് കേജ്രിവാളിനൊപ്പം നില്‍ക്കുകയാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിച്ച് കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്നും കേജ്രിവാളിന് ശേഷമുള്ള യോഗത്തിന് ശേഷം നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കി.

ദില്ലിയിലെ ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ പോസ്റ്റിംഗ്, വിജിലന്‍സ് മറ്റ് ആകസ്മികമായ കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. ഇതോടെയാണ് ദില്ലി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. സേവനങ്ങളുടെ കാര്യത്തില്‍ ദില്ലി സര്‍ക്കാരിന്റെ എക്‌സിക്യുട്ടീവ് അധികാരം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+