കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസർക്കാരിനുള്ള അവസാന അവസരം: ചരക്ക് ഗതാഗതം നിർത്തിവെക്കുമെന്ന് എഐഎംടിസി മുന്നറിയിപ്പ്!!

Google Oneindia Malayalam News

ദില്ലി: കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കാനുള്ള ആഹ്വാനവുമായി കർഷക സംഘടന. ക്രാന്തികാരി കിസാൻ യൂണിയനാണ് കേന്ദ്രസർക്കാരിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പ്രശ്ന പരിഹാരത്തിനായി കർഷക പ്രതിനിധികളും കേന്ദ്ര കൃഷി മന്ത്രിയും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി ഡിസംബർ അഞ്ചിന് ദേശവ്യാപക പ്രക്ഷോഭ ദിനമായി ആചരിക്കുമെന്നും കർഷക സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ഓസ്കാര്‍ നോമിനേഷന്‍ നേടിയ ജല്ലിക്കെട്ടിന് ആദരവുമായി അമുലിന്‍റെ ഡൂഡിള്‍ഓസ്കാര്‍ നോമിനേഷന്‍ നേടിയ ജല്ലിക്കെട്ടിന് ആദരവുമായി അമുലിന്‍റെ ഡൂഡിള്‍

പ്രതിഷേധം ശക്തമാക്കും

പ്രതിഷേധം ശക്തമാക്കും

രാജ്യത്തെമ്പാടുമുള്ള കർഷകർ നരേന്ദ്രമോദിയുടെ സർക്കാരിന്റെയും കോർപ്പറേറ്റുകളുടെയും കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കണമെന്നും കർഷക സംഘടന ആവശ്യപ്പെടുന്നു. ക്രാന്തികാരി കിസാൻ യൂണിയൻ പ്രസിഡന്റ് ദർശൻ പാൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ദില്ലിയിൽ പ്രതിഷേധിക്കുന്ന പിന്തുണ പ്രഖ്യാപിച്ച് ഡിസംബർ എട്ട് മുതൽ ചരക്ക് ഗതാഗതം നിർത്തിവെക്കുമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം തന്നെ കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ഉത്തരേന്ത്യയിലേക്കും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തുടനീളം അവശ്യസാധനങ്ങളുടെ ചരക്ക് നീക്കം സ്തംഭിക്കുമെന്ന മുന്നറിയിപ്പും സംഘടന നൽകിയിട്ടുണ്ട്.

പ്രതിഷേധം ശക്തമാക്കും

പ്രതിഷേധം ശക്തമാക്കും

ഡിസംബർ 8 മുതൽ ഉത്തരേന്ത്യയിലുടനീളമുള്ള എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ നിർത്തിവയ്ക്കുകയും ദില്ലി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽ, ജമ്മു കശ്മീർ എന്നിവയുൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഞങ്ങളുടെ എല്ലാ വാഹനങ്ങളും സർവീസ് നിർത്തിവെക്കും. പ്രതിഷേധിക്കുന്ന കർഷകരുടെ ആവശ്യങ്ങളോട് സർക്കാർ ഇപ്പോഴും യോജിക്കുന്നില്ലെങ്കിൽ, ഇന്ത്യയിലുടനീളം ഒരു ചക്ക ജാം വിളിച്ച് ഞങ്ങളുടെ എല്ലാ വാഹനങ്ങളും നിർത്തുമെന്ന് ഞങ്ങൾ തീരുമാനിച്ചു, "എഐഎംടിസി പ്രസിഡന്റ് കുൽത്താരൻ സിംഗ് അറ്റ്വാൾ പറഞ്ഞു.

 കോർപ്പറേറ്റുകൾക്ക് അനുകൂലമെന്ന്

കോർപ്പറേറ്റുകൾക്ക് അനുകൂലമെന്ന്

മൂന്ന് കർഷക നിയമങ്ങൾക്കെതിരെ പ്രത്യേകിച്ച് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് പ്രതിഷേധിച്ച് വരുന്നത്. സർക്കാർ വരുമാനം വർധിപ്പിക്കുമ്പോഴും അവരുടെ വരുമാനം വർധിപ്പിക്കുമെന്ന് അവർ പറഞ്ഞു. കൃഷിക്ക് സർക്കാർ നൽകുന്ന പിന്തുണ പിൻവലിക്കുന്നതിന്റെ മുന്നോടിയായാണ് നിയമങ്ങൾ എന്നും നിലവിലുള്ള ഇടനിലക്കാരെ മാറ്റി കൂടുതൽ ശക്തമായ കോർപ്പറേറ്റ് സ്ഥാപനങ്ങൾ സ്ഥാപിക്കുമെന്നും അവർ പറയുന്നു.

English summary
Delhi Chalo: Famers ornganization tightens stand, Transporters threatten to call for nation wide strike and halt supply of essential good
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X