ഡൽഹി ചലോ: ഒരു കർഷകൻ കൂടി മരിച്ചു; പ്രതിഷേധത്തിനിടെ മരിച്ച കർഷകരുടെ എണ്ണം അഞ്ചായി
ബത്തിൻഡ: കർഷക പ്രതിഷേധത്തിനിടെ ഒരു കർഷകന് കൂടി ജീവൻ നഷ്ടമായി. ഖനൗരി അതിർത്തിയിൽ പ്രതിഷേധിച്ച കർഷകനാണ് മരിച്ചത്. ഇതോടെ ഡൽഹി ചലോ ആഹ്വാനത്തിന് കീഴിൽ നടക്കുന്ന പ്രതിഷേധത്തിനിടെ മരിച്ചവരുടെ എണ്ണം അഞ്ചായി. ബട്ടിൻഡ ജില്ലയിലെ അമർഗഢ് ഗ്രാമത്തിൽ നിന്നുള്ള കർഷകനാണ് ദർശൻ സിംഗ് (62 ). ഫെബ്രുവരി 13 മുതൽ ഖനൗരി അതിർത്തിയിലാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ കുടുംബത്തിന് 9 ഏക്കറോളം ഭൂമിയുണ്ട്, 9 ലക്ഷം രൂപ കടമുണ്ട്. ഒരു മാസം മുൻപായിരുന്നു ദർശൻ സിംഗ് തൻ്റെ മകൻ്റെ വിവാഹം നടത്തിയത്. ദർശൻ സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ കർഷക സംഘടനയായ ബി കെ യു ഏക്താ സിദ്ധുപൂർ, മരിച്ച കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു.

അതിർത്തിയിൽ കൂടുതൽ കർഷകർ മരിക്കുന്നത് തടയാൻ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്ന് സംഘടനയുടെ ജില്ലാ ബതിൻഡ ജനറൽ സെക്രട്ടറി രേഷം സിംഗ് പറഞ്ഞു.വ്യാഴാഴ്ച അർധരാത്രിയോടെ കർഷകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചു ഇതിന് പിന്നാലെയായിരുന്നു മരണപ്പെട്ടത്. രാത്രി 11 മണിക്ക് കർഷകനായ ദർശൻ സിംഗ് ബോധരഹിതനായി വീണതായി കുടുംബാംഗങ്ങൾ പറയുന്നു.
വ്യാഴാഴ്ച പ്രതിഷേധ സ്ഥലത്ത് വെച്ച് അടുത്തുള്ള പത്രൻ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ (SIHSI) എത്തിച്ചെങ്കിലും കുറച്ച് കൂടി സൗകര്യമുള്ള സ്ഥാപനത്തിലേക്ക് റഫർ ചെയ്തു. തുടർന്ന് പട്യാലയിലെ സർക്കാർ രാജേന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
ദർശൻ സിംഗിന് ഭാര്യ പരംജിത് കൗറും ഒരു മകളും 20 ദിവസം മുമ്പ് വിവാഹിതനായ 24 വയസ്സുള്ള മകനുമുണ്ട്. അദ്ദേഹത്തിന് ഒമ്പത് ഏക്കർ കൃഷി ഭൂമിയുണ്ട്. 9 ലക്ഷം രൂപയുടെ കടബാധ്യതയും അദ്ദേഹത്തിനുണ്ടായിരുന്നു.
മൃതദേഹം പട്യാലയിലെ സർക്കാർ രജീന്ദ്ര ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, എങ്കിലും പോസ്റ്റ്‌മോർട്ടം സംബന്ധിച്ച് തീരുമാനമെടുത്തുകൊണ്ടിരിക്കുകയാണ്. മരിച്ച കർഷകൻ്റെ ബന്ധുവായ ലഖ്‌വീർ സിംഗ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഖനൗരിയിൽ വെച്ച് ഹരിയാനമ പോലീസുമായി ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവ കർഷകൻ മരണപ്പെട്ടിരുന്നു.
പഞ്ചാബ് ബത്തിൻഡ ബാലോക്ക് സ്വദേശി ശുഭ് കരൺ സിങ് (21) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് സംയുക്ത കിസാൻ മോർച്ച രണട് ദിവസത്തേക്ക് ഡൽഹി ചലോ മാർച്ച് നിർത്തി വെച്ചിരുന്നു.












Click it and Unblock the Notifications