കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര; സുരക്ഷ ഉറപ്പാക്കാൻ, യാത്രാ സൗജന്യം ഒക്ടോബർ 29 മുതൽ!

Google Oneindia Malayalam News

ദില്ലി: രാജ്യ തലസ്ഥാനത്ത് സത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പുതിയ പദ്ധതിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്ത്രീ സുരക്ഷയ്ക്ക് സർക്കാർ ഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. സർക്കാർ ബസുകളിൽ വനിതകൾക്ക് സൗജന്യമായി യാത്ര ചെയ്യാവുന്ന പദ്ധതിയാണ് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരിക്കുന്നത്.

<strong>ജയസൂര്യ 5 ലക്ഷം വാഗ്ദാനം ചെയ്തു, മോഹൻലാലും മമ്മൂട്ടിയും സഹായം വാഗ്ദാനം ചെയ്തു, സുരേഷ് ഗോപിക്ക് മിണ്ടാട്ടമില്ല, തിരുവനന്തപുരം മേയറെ പുകഴ്ത്തിയും സുരേഷ്ഗോപിക്ക് ഒരു തട്ട് കൊടുത്തും സംവിധായകൻ എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്!</strong>ജയസൂര്യ 5 ലക്ഷം വാഗ്ദാനം ചെയ്തു, മോഹൻലാലും മമ്മൂട്ടിയും സഹായം വാഗ്ദാനം ചെയ്തു, സുരേഷ് ഗോപിക്ക് മിണ്ടാട്ടമില്ല, തിരുവനന്തപുരം മേയറെ പുകഴ്ത്തിയും സുരേഷ്ഗോപിക്ക് ഒരു തട്ട് കൊടുത്തും സംവിധായകൻ എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്!

നേരത്തെ തന്നെ ഇത്തരത്തിലുള്ള ആശയം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പങ്കുവെച്ചിരുന്നു. ദില്ലി മെട്രോയിൽ സ്തറാകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചപ്പോൾ തന്നെ ഡിടിസി ബസുകളിലും ഈ സൗജന്യം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വിലക്കൂടുതൽ കാരണം സ്ത്രീകൾക്ക് ഉപയോഗിക്കാൻ കഴിയാതിരുന്ന പൊതുഗതാഗതം അവർക്ക് കൂടി തുറന്നുകൊടുക്കുക എന്ന ഉദ്ദേശിത്തോടെയാണ് പദ്ധതിക്ക് രൂപം കൊടുത്തതെന്നാണ് കെജ്രിവാൾ അന്ന് നടത്തിയ വർത്താ സമ്മേനത്തിൽ പറഞ്ഞത്.

Arvind Kejriwal

രക്ഷാ ബന്ധൻ ദിനത്തിൽ എന്റെ സഹോദരികൾക്കുള്ള സമ്മാനം എന്ന് പറഞ്ഞാണ് അരവിന്ദ് കെജ്രിവാൾ പദ്ധതി പ്രഖ്യാപിച്ചത്. ദില്ലിയിൽ എല്ലായിടത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും സ്ത്രാകൾക്ക് പൊതുഗതാഗത സംവിധാനത്തിൽ സൗജന്യ യാത്ര ഒരുക്കുകയുമാണ് സുരക്ഷയുടെ ഭാഗമായി സർക്കാർ സ്വീകരിക്കുന്ന നടപടികൾ എന്നും അദ്ദേഹം കെജ്രിവൾ പറഞ്ഞു.

ടിക്കറ്റിന് പണം നൽകാൻ സ്ത്രീകളോട് ആവശ്യപ്പെടില്ല. എന്നാൽ ആവശ്യമുള്ളവർക്ക് പണം നൽകി ടക്കറ്റ് വാങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി നടപ്പിലാക്കാൻ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. ദില്ലിയിൽ നിയമസഭ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഎപി സർക്കാരിന്റെ പുതിയ തീരുമാനം. അതേസമയം 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ബിൽ അട
ക്കേണ്ടതില്ലെന്ന ചരിത്ര തീരുമാനവും കെജ്രിവാൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 200 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിലവിലെ തുക തന്നെ ഈടാക്കുകയും ചെയ്യും.

English summary
Delhi Chief Minister Arvind Kejriwal announced free DTC, cluister bus rides for woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X