ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍ രാജിവെച്ചു
ദില്ലി: ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവെച്ചു. ജന്‍ ലോക് പാല്‍ ബില്‍ പാസ്സാക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് രാജി. കോണ്‍ഗ്രസും ബിജെപിയും ബില്ലിനെതിരേ ശക്തമായ പ്രതിരോധമാണ് ഉയര്‍ത്തിയത്.
ജന്‍ ലോക്പാല്‍ ബില്‍ പാസ്സാക്കിയില്ലെങ്കില്‍ രാജിവെയ്ക്കുമെന്ന് കെജ്രിവാള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 49 ദിവസം അധികാരത്തിലിരുന്ന സര്‍ക്കാറിലെ എല്ലാ മന്ത്രിമാരും രാജികത്ത് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ തയ്യാറാക്കിയ ജന്‍ ലോക് പാല്‍ ബില്‍ രാവിലെ തന്നെ സഭയുടെ മേശപ്പുറത്ത് വെച്ചിരുന്നു. 27നെതിരേ 42 അംഗങ്ങള്‍ എതിര്‍ത്തുനിന്നതോടെ സ്പീക്കര്‍ ബില്ലിന്റെ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങും ബില്ലിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു.
അഴിമതിക്കെതിരേ പോരാടാനാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജനങ്ങളോടൊപ്പം ചേര്‍ന്ന് പോരാട്ടം തുടരുമെന്ന് രാജിവാര്‍ത്ത അറിയിച്ചുകൊണ്ട് കെജ്രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications