കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔദ്യോഗിക വസതിയില്‍ ഷീലാ ദീക്ഷിത് ഉപയോഗിച്ചത് 31 എസി, 15 കൂളര്‍, 25 ഹീറ്റര്‍

  • By Gokul
Google Oneindia Malayalam News

ദില്ലി: ദില്ലി മുഖ്യമന്ത്രിയായിരിക്കെ മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ താന്‍ താമസിച്ച വസതിയില്‍ 31 എസി, 25 കൂളര്‍, 25 ഹീറ്റര്‍ എന്നിവയാണ് ദീക്ഷിത് ഒരുക്കിയിരുന്നതെന്ന വിവരം പുറത്തുവന്നു. സെന്റര്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിവരാവകാശ നിയമപ്രകാരം സുഭാഷ് ചന്ദ്ര അഗര്‍വാള്‍ എന്ന വ്യക്തിക്ക് ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുുന്ന വിവരങ്ങളുള്ളത്.

ചീഫ് മിനിസ്റ്ററുടെ വസതിയില്‍ പ്രത്യേകമായി ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളുടെ കണക്കെടുത്തപ്പോഴാണ് ഇത്രയും വിവരം പുറത്തു വന്നിരിക്കുന്നത്. ദില്ലി പോലെ വൈദ്യുതി പ്രതിസന്ധി ഏറെ അനുഭവിക്കുന്ന സംസ്ഥാനത്താണ് മുഖ്യമന്ത്രിയുടെ ധൂര്‍ത്ത് എന്നതാണ് ശ്രദ്ധേയം. ഒരു മുഖ്യമന്ത്രി താമസിക്കുന്ന വസതിയില്‍ ഇത്രയും എസിയും കൂളറുമൊക്കെ എന്തിനാണെന്ന് സുഭാഷ് ചന്ദ്ര അഗര്‍വാള്‍ ചോദിക്കുന്നു.

sheila-dikshit

മുഖ്യമന്ത്രിയും ജനപ്രതിനിധികളുമൊക്കെ ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ്. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് ഇവര്‍ ഇത്രയും സൗകര്യമൊരുക്കുന്നതെന്ന് ഓര്‍മിക്കണമെന്ന് സുഭാഷ് ചന്ദ്ര അഗര്‍വാള്‍ പറഞ്ഞു. ഇത്രയും വിവരം പുറത്തുവന്ന സ്ഥിതിക്ക് മുഖ്യമന്ത്രിയുടെ ദുരുപയോഗത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെന്റര്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമുള്ള വിവരം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തില്‍ ജനപ്രതിനിധികള്‍ മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് അഗര്‍വാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കേരള ഗവര്‍ണറായ ഷീലാ ദീക്ഷിത് ലക്ഷക്കണക്കിന് രൂപ മുടക്കി വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ചുറ്റിയടിക്കുന്നത് കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു.

English summary
As a Delhi Chief Minister Sheila Dixit used 31 ACs, 15 coolers and 25 heaters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X