അമിത് ഷായെ സന്ദര്‍ശിച്ച് അരവിന്ദ് കെജ്രിവാള്; ഷഹീന് ബാഗ് ചര്‍ച്ചയായില്ല
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് അരവിന്ദ് കെജ്രിവാള് അമിത് ഷായെ കണ്ടത്. ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മില്‍ കാണുന്നത്.
ദില്ലിയുടെ വികസനത്തെ കുറിച്ചാണ് അമിത് ഷായുമായി ചര്‍ച്ച ചെയ്തതെന്ന് കെജ്രിവാള് സന്ദര്‍ശന ശേഷം പറഞ്ഞു. ദില്ലിയുടെ വികസനത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പ് നല്കി. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസന പ്രവര്‍ത്തനങ്ങള്‍ അല്ലാതെ ഷഹീന് ബാഗ് സമരം ഉള്‍പ്പടേയുള്ള മറ്റ് വിവാദ വിഷയങ്ങള്‍ ഒന്നും യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും കെജ്രിവാള് വ്യക്തമാക്കി. ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മുന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ആഭ്യന്തര മന്ത്രിയുടെ വസതിയിലെത്തി കെജ്രിവാള് അദ്ദേഹത്തെ സന്ദര്‍ശിക്കുന്നത്.
അമിത് ഷ നേരിട്ട് പ്രചാരണം നയിച്ച ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 8 സീറ്റുകളിലേക്ക് ഒതുക്കിയായിരുന്നു അരവിന്ദ് കെജ്രിവാള് ഹാട്രിക് വിജയം നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 70 സീറ്റുകളില്‍ 62 സീറ്റുകളാണ് ആംആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരുന്നത്.
ശരണ്യ കുട്ടിയെ കല്ലിലേക്ക് വലിച്ചെറിഞ്ഞത് രണ്ട് തവണ ; കേസില്‍ ഭര്‍ത്താവിനെ കുടുക്കാനും പദ്ധതി
ഫേസ്ബുക്കില്‍ തുടങ്ങി.. പ്രണയം വളര്‍ന്നു.. ഒടുവില്‍ മകനെ കൊന്നു; ശരണ്യയുടെ ക്രൂരതയില്‍ ഞെട്ടി ഗ്രാമം
മായാവതിക്ക് കനത്ത തിരിച്ചടി; മുന്‍ എംപി പാര്‍ട്ടി വിട്ടു, വലവിരിച്ച് കോണ്‍ഗ്രസ്, നീക്കങ്ങള്‍ ശക്തം