കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകസമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സിന്ധു അതിര്‍ത്തി സന്ദര്‍ശിച്ച്‌ അരവിന്ദ്‌ കജ്രിവാള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷികബില്ലുകള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ സിന്ധു അതിര്‍ത്തിയില്‍ സന്ദര്‍ശിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദമി പാര്‍ട്ടി നേതാവുമായ അരവിന്ദ്‌ കജ്രിവാള്‍. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്‌ സൊസാഡിയയോടൊപ്പാമാണ്‌ അരവിന്ദ്‌ കജ്രിവാള്‍ സമരം ചെയ്യുന്ന കര്‍ഷകരെ സന്ദര്‍ശിച്ചത്‌. ഡല്‍ഹി സര്‍ക്കാരിന്റെ പഞ്ചാബ്‌ അക്കാദമി സിന്ധു അതിര്‍ത്തിയില്‍ സംഘടിപ്പിച്ച സംഗീത വിരുന്നിലും ഇരുവരും പങ്കടുത്തു. കര്‍ഷകര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ്‌ സംഗീത വിരുന്ന്‌ നടന്നത്‌.

സമരം ചെയ്യുന്ന കര്‍ഷകരുമായി തുറന്ന സംവാദത്തിന്‌ കേന്ദ്ര മന്ത്രിമാര്‍ തയാറാവണമെന്ന്‌ അരവിന്ദ്‌ കജ്രിവാള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പറയുന്നു കര്‍ഷകരെ പ്രതിപക്ഷം തെറ്റായ വഴിക്ക്‌ നടത്തുന്നുവെന്ന്‌. അവര്‍ക്ക്‌ പുതിയ കര്‍ഷകബില്ലുകളെ പറ്റി ധാരണയുണ്ട്‌. എന്റെ അഭിപ്രായത്തില്‍ നല്ല അറിവുള്ള കേന്ദ്രമന്ത്രിമാര്‍ കര്‍ഷകരുമായി തുറന്ന സംവാദത്തിന്‌ തയാറാകണം. അപ്പോള്‍ മനസിലാകും ആര്‍ക്കാണ്‌ കാര്യങ്ങള്‍ കൂടുതല്‍ ബോധ്യപ്പെടുന്നതെന്ന്‌ അരവിന്ദ്‌ കജ്രിവാള്‍ പറഞ്ഞു.

arvind kejriwal

കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ്‌ അരവിന്ദ്‌ കജ്രിവാള്‍ സിന്ധു അതിര്‍ത്തിയില്‍ എത്തി നടത്തിയത്‌. കേന്ദ്രം പറയുന്നു കര്‍ഷക സമരത്തില്‍ സാമൂഹികവിരുദ്ധതയുണ്ടെന്ന്‌. ഇത്‌ എല്ലാ സര്‍ക്കാരുകളുടേയും അടവാണ്‌. കേന്ദ്രത്തിനെതിരെ സംസാരിച്ചപ്പോള്‍ നേരത്തെ ഞങ്ങളേയും സാമൂഹിക വിരുദ്ധരാക്കി. കര്‍ഷകര്‍ സാമൂഹിക വിരുദ്ധരാണെങ്കില്‍ നിങ്ങള്‍ക്കാരാണ്‌ അന്നം തരുന്നത്‌? സമരം ചെയ്യുന്നത്‌ നമ്മുടെ ജനമാണെന്ന തിരിച്ചറിവ്‌ കേന്ദ്രത്തിനുണ്ടാകണമെന്നും അരവിന്ദ്‌ കജ്രിവാള്‍ പറഞ്ഞു. ഈ കടുത്ത തമുപ്പിലും അവര്‍ തങ്ങളുടെ കൃഷി സ്ഥലങ്ങള്‍ സംരക്ഷിക്കാന്‍ സമരം ചെയ്യുകയാണെന്നും അരവിന്ദ്‌ കജ്രിവാള്‍ പറഞ്ഞു.
പുതിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്ക്‌ യതൊരു തരത്തിലുമുള്ള ഗുണവും ചെയ്യുന്നില്ല. താങ്ങുവില എടുത്ത്‌ കളയില്ല എന്നവര്‍ പറയുന്നു. കൃഷി സ്ഥങ്ങള്‍ നഷ്ടപ്പെടില്ലെന്ന്‌ ഉറപ്പ്‌ തരുന്നു. ഇതാണോ പുതിയ ബില്ലിന്റെ ഗുണങ്ങള്‍? കാര്‍ഷിക ഉത്‌പന്നങ്ങള്‍ എവിടെവേണമെങ്കിലും കര്‍ഷകര്‍ക്ക്‌ നേരിട്ട്‌ വില്‍ക്കാം എന്നു പറയുന്നു എന്നാല്‍ ഇതുകൊണ്ട്‌ കര്‍ഷകര്‍ക്ക്‌ യാതൊരു ഗുണവും ലഭിക്കാന്‍ പോകുന്നില്ലെന്നും അരവിന്ദ്‌ കജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹിയി പ്രക്ഷോഭത്തിനായെത്തിയ കര്‍ഷകരെ ഡല്‍ഹിയിലെ മൈതാനങ്ങളില്‍ തടവിലാക്കാന്‍ നോക്കിയ കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തെ എതിര്‍ത്തത്‌ ഡല്‍ഹി സര്‍ക്കാര്‍ ആണെന്നു ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോഡിയ അവകാശപ്പെട്ടു. കജ്രിവാള്‍ രണ്ടാം തവണയാണ്‌ സിന്ധു അതിര്‍ത്തിയിലെത്തി കര്‍ഷക സമരത്തിന്‌ പിന്തുണ അറിയിച്ചത്‌.

English summary
Delhi CM Aravind arvind kejriwal again visit sindhu border to support protesting farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X