കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പോരാളി: മരിച്ച ഡോക്ടറുടെ കുടുംബത്തിന് 1 കോടി രൂപ നൽകി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

Google Oneindia Malayalam News

ദില്ലി: കൊവിഡ്19 ബാധിച്ച് മരിച്ച ഡോക്ടര്‍ ജോഗീന്ദര്‍ ചൗധരിയുടെ വീട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സന്ദര്‍ശിച്ചു. ഡോക്ടര്‍ ജോഗീന്ദറിന്റെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനവും അരവിന്ദ് കെജ്രിവാള്‍ കൈമാറി.

കൊവിഡ് രോഗികളെ ചികിത്സിയ്ക്കവേയാണ് ഡോക്ടര്‍ ജോഗീന്ദറിനും രോഗബാധയുണ്ടായത്. ജൂണ്‍ 28 ന് ആയിരുന്നു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരുമാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. 27 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

Arvind Kejriwal

2019 മുതല്‍ ദില്ലി സര്‍ക്കാരിന് കീഴിലുള്ള ബാബ സാഹെബ് അംബേദ്കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റെസിഡന്റ് ആയിരുന്നു അദ്ദേഹം. ആശുപത്രിയിലെ പനി ക്ലിനിക്കിലും പിന്നീട് കാഷ്വാലിറ്റി വാര്‍ഡിലും ആയിരുന്നു ജോലി ചെയ്തിരുന്നത്. ജൂണ്‍ 23 ന് ആയിരുന്നു ചെറിയ രോഗലക്ഷണങ്ങള്‍ തുടങ്ങിയത്. അത് വരെ അദ്ദേഹം ജോലിയില്‍ തുടര്‍ന്നിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ ലോക് നായക് ജയപ്രകാശ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചായിരുന്നു മരണം.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

ഡോ ജോഗീന്ദന്‍ര്‍ ചൗധരിയുടെ ജീവത്യാഗം ദില്ലി നിവാസികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു എന്നും അതിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഡോക്ടറുടെ കുടുംബത്തിന് വേണ്ടി ചെയ്യാന്‍ ആകുന്ന എല്ലാ സഹായങ്ങളും ദില്ലി സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Arvind Kejriwal

സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തിയാണ് നമ്മുടെ കൊവിഡ് പോരാളി ഡോ ജോഗീന്ദര്‍ ചൗധരി ജോലി ചെയ്തത് എന്നായിരുന്നു അരവിന്ദ് കെജ്രിവാള്‍ പി്ന്നീട് ട്വീറ്റ് ചെയ്തത്. ഡോക്ടറുടെ കുടുംബത്തിന് സഹായധനം കൈമാറിയ കാര്യവും ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.

കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ സ്ഥലങ്ങളില്‍ ഒന്നാണ് ദില്ലി. എന്നാല്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും രാവും പകലുമില്ലാതെ, സ്വന്തം ജീവന്‍ പോലും തൃണവത്ഗണിച്ചാണ് ജോലി ചെയ്യുന്നത്. ഇതുവഴി രാജ്യതലസ്ഥാനത്ത് രോഗബാധ നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുകയാണ്.

English summary
Delhi CM Arvind Kejriwal provides Rs 1 crore financial assistance to the family of Corona warrior Dr Joginder Chaudhary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X