ഡൽഹിയുടെ വികസനത്തിന് ഒരു ലക്ഷം കോടിയുടെ ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി രേഖ ഗുപ്ത
ഡൽഹി: 2025/26 വർഷത്തേക്ക് നഗരവികസനത്തിന് ഒരുലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. അരവിന്ദ് കെജ്‌രിവാളിനും പ്രതിപക്ഷമായ ആം ആദ്മി പാർട്ടിക്കും നേരെ രൂക്ഷ വിമർശനം ഉയർത്തുകയും ചെയ്തു. " ഞങ്ങൾക്കും നിങ്ങൾക്കും ഇടയിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. നിങ്ങൾ വാഗ്ദാനങ്ങൾ നൽകി.
ഞങ്ങളത് നിറവേറ്റും. നിങ്ങൾ മറ്റ് സംസ്ഥാന സർക്കാരുകളെ ദുരുപയോഗം ചെയ്തു. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും, നിങ്ങൾ ശീഷ്മഹൽ ഉണ്ടാക്കി. പാവപ്പെട്ടവർക്ക് ഞങ്ങൾ വീട് നിർമിക്കും. നിങ്ങള്ഡ ലക്ഷങ്ങൾ വിലയുള്ള സ്വർണ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു, പാവപ്പെട്ടവർക്ക് ഞങ്ങൾ ടോയ്‌ലറ്റുകൾ ഉണ്ടാക്കും, രേഖ ഗുപ്ത പറഞ്ഞു.

ഡൽഹിയെ ഒരു ടൂറിസം ഹബ് ആക്കി വികസിപ്പിക്കാനുള്ള പദ്ധതിയും രേഖ ഗുപ്ത പ്രഖ്യാപിച്ചു. ഭാരത് മണ്ഡപം, ഒരു വ്യാപാര ഹാൾ. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ 177 കോടി രൂപ ഇതിനായി നീക്കിവെയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. " ഞങ്ങൾ സർക്യൂട്ടിൽ ശീഷ് മഹൽ ഉൾപ്പെടുത്തും. ഞങ്ങൾ ടിക്കറ്റ് വിൽക്കുകയും ആളുകളെ കാണിക്കുകയും ചെയ്യും. രേഖ ഗുപ്ത പറഞ്ഞു.
ഫെബ്രുരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ മോശം പ്രകടനമാണ് ആം ആദ്മി കാഴ്ച വെച്ചത്. 2015 ലും 2020 ലും 60 ലധികം സീറ്റുകൾ നേടിയ എ എ പിക്ക് ഇത്തവണ 22 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. മൂന്ന് തവണ എം എൽ എ ആയ കെജ്രിവാളിനും പരാജയം നേരിടേണ്ടി വന്നു. ബി ജെ പി ആം ആദ്മിക്കെതിപെ ശീഷ്മഹൽ വിവാദം ഉയർത്തിയത് വലിയ തിരിച്ചടിയായി. അഴിമതി ആരോപണത്തിന്റെ പേരിൽ ബി ജെ പി
കെജ്‌രിവാളിനെയും അദ്ദേഹത്തിൻ്റെ പാർട്ടിയെയും പ്രതിസന്ധിയിലാക്കി.
മുഖ്യമന്ത്രിയായി അധികാരത്തിൽ എത്തിയ ദിവസം തന്നെ കെജ്രിവാളിന്റെ മുൻവസതിയായ - 6, ഫ്ലാഗ്സ്റ്റാഫ് റോഡ് ഒരു മ്യൂസിയമാക്കി മാറ്റുമെന്ന് പറഞ്ഞിരുന്നു.
കെജ്‌രിവാളിനെ പരാജയപ്പെടുത്തി ന്യൂഡൽഹി സീറ്റിൽ വിജയിച്ച പർവേഷ് വർമ്മ, താൻ വ്യക്തിപരമായി ബംഗ്ലാവിൽ ഒരു പര്യടനം നടത്തുമെന്നും പറഞ്ഞിരുന്നു. രേഖ ഗുപ്തയുടെ ആദ്യ ഡൽഹി ബജറ്റിൽ ഒരു ലക്ഷം കോടി രൂപ പ്രഖ്യാപിച്ചത് നടപടിക്ക് കയ്യടി ലഭിക്കുന്നുണ്ട്. അതിൽ മൂലധനച്ചെലവുകൾക്കായി 28000 കോടി രൂപയിം യമുന നദി വൃത്തിയാക്കുന്നതിനും അർഹരായ സ്ത്രീകൾക്ക്
പ്രതിമാസം 2500 രൂപ ധനസഹായം നൽകുന്നതിനുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്നു.












Click it and Unblock the Notifications