ആരായിരിക്കും ഡൽഹിയുടെ മുഖ്യമന്ത്രി; തിങ്കളാഴ്ചത്തെ യോഗത്തിൽ തിരഞ്ഞെടുക്കുമെന്ന് റിപ്പോർട്ട്..
ഡൽഹി: ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ബി ജെ പി നിയമ സഭാ കക്ഷി യോഗം തിങ്കളാഴ്ച ഉച്ചയ്ക്ക് ചേരുമെന്ന് റിപ്പോർട്ടുകൾ. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയെ തൂത്തുവാരി ഡൽഹിയിൽ ബി ജെ പി വൻവിജയം നേടിയതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് യു എസ് പര്യടനത്തെ തുടർന്നാണ് തീരുമാനം വൈകിയത് എന്നാണ് വിവരം. ഡൽഹി ബി ജെ പി ഓഫീസിൽ എം എൽ എമാരുടെ യോഗം ചേരുമെന്നാണ് വിവരം. 26 വർഷത്തിന് ശേഷമാണ് ബി ജെ പി ഡൽഹിയിൽ വിജയിച്ച് അധികാരം നേടിയത്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ബി ജെ പി.

പാർട്ടിയുടെ 200 ലധികം എം പി മാരും മുൻ എം പിമാരും എൻ ഡി എ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും ഉപ മുഖ്യമന്ത്രിമാരും എല്ലാം സംസ്ഥാന നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്നാണ് വിവരം. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് പാർട്ടി കണ്ണുവെച്ചിരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു
കഴിഞ്ഞയാഴ്ച ബി ജെ പിയുടെ തകർപ്പൻ വിജയം വ്യക്തമാക്കുന്ന ഫലം പുറത്തുവന്നത് മുതൽ ഉന്നത സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ പ്രചരിക്കുന്നുണ്ട്. ബി ജെ പിയുടെ മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വർമയുടെ മകൻ പർവേഷ് വർമയാണ് മുൻനിരയിൽ ഉള്ളത്. മുൻ ഡൽഹി ബി ജെ പി മേധാവിീയും മാളവ്യ നഗർ എം എൽ എയുമായ സതീഷ് ഉപാധ്യ. മുതിർ നേതാവ് വിജേന്ദർ ഗുപ്ത. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനക്പുരി എം എൽ എ ആശിഷ് സുദ് ഉത്തം നഗർ എം എൽ എ പവൻ ശർമ എന്നിവരാണ് ചർച്ചയിലുള്ള മറ്റുപേരുകൾ.
അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു സ്ത്രീയെ ബിജെപി തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്. ബി ജെ പിയുടെ പുതിയ എം എൽ എമാരിൽ 4 പേർ സ്ത്രീകളാണ്. നീലം പഹൽവാൻ, രേഖ ഗുപ്ത, പൂനം ശർമ, ശിഖ റോയ് എന്നിവരാണ് വിജയിച്ചത്. ആകെയുള്ള 70 സീറ്റുകളിൽ 48 എണ്ണവും പാർട്ടി നേടി.












Click it and Unblock the Notifications