കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിക്ക് നിവേദനം കൊടുക്കാനെത്തി; വനിത കമ്മീഷൻ അധ്യക്ഷയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു!

  • By Delhi
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയയ കാണാനെത്തിയ ദില്ലി വനിത കമ്മീഷൻ അധ്യക്ഷയെയും സംഘത്തെയുംം പോലീസ് അറസ്റ്റ് ചെയ്തു. വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെ വലിച്ചിഴച്ചാണ് പോലീസ് കൊണ്ടുപോയത്. ബലാത്സംഗം നിർത്തൂ എന്ന ക്യാപെയിന്റെ ഭാഗമായി പ്രധാനമന്ത്രിത്ത് 5.5 ലക്ഷതത്തോളം കത്തുകൾ നൽകാനായിരുന്നു കമ്മീഷൻ അധ്യക്ഷയും സംഘവും പ്രധാനമന്ത്രിയെ കാണാനെത്തിയത്.

പ്രധാനമന്ത്രിയുടെ ഓഫീസിനെയും പോലീസിനെയും വിവരമറിയിച്ചാണ് അവ്ർ എത്തിയത്. വഴിയിൽവെച്ച് പോലീസ് ഇവരെ തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലുടെ പ്രകടനം നടത്താൻ ‌അനുവാദമില്ലെന്നാണ് പോലീസ് പറയുന്നത്.

അമ്പതോളം പ്രവർത്തർ ബാനറും പിടിച്ച്...

അമ്പതോളം പ്രവർത്തർ ബാനറും പിടിച്ച്...

അമ്പതോളം പ്രവർത്തകരാണ് വനിത കമ്മീഷൻ അധ്യക്ഷയോടൊപ്പം ഉണ്ടായിരുന്നു. വിജയ് ചൊക്കിലൂടെ കാറിൽ ബാനറും പിടിച്ചായിരുന്നു ഇവരുടെ യാത്ര. ഇത് അനുവദിക്കാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്.

പ്രകടനത്തിന് അനുവാദമില്ല

പ്രകടനത്തിന് അനുവാദമില്ല

പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലൂടെ ഇത്തരം പ്രകടനങ്ങൾ അനുവദനീയമല്ല. വനിത കമ്മീഷൻ അധ്യക്ഷയും സംഘവും വരുന്നത് നേരത്തെ അറിയിച്ചിരുന്നില്ല. കാര്യങ്ങൾ പറയുന്നത് കേൾക്കാൻ അവർ സന്നദ്ധയുമായിരുന്നില്ലെന്ന് ഡെപ്യൂട്ടി കമ്മീഷർ മദൂർ വർമ്മ പറഞ്ഞു.

പരിക്കുകളൊന്നും ഇല്ല

പരിക്കുകളൊന്നും ഇല്ല

ദില്ലി വനിത കമ്മിഷൻ അധ്യക്ഷ മലിവാളിന് പോലീസ് അക്രമത്തിൽ പരിക്ക് പറ്റി എന്ന് ആരോപിച്ചിരുന്നു. എന്നാൽ ലോക് നായക് ജയപ്രകാശ് നാരായണൻ ആശുപത്രിയിൽ മെഡിക്കൽ ചെക്കപ്പ് നടത്തിയെന്നും, ബാഹ്യ പരിക്കുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്കെതിരെയുള്ള ബലാത്സംഗം

കുട്ടികൾക്കെതിരെയുള്ള ബലാത്സംഗം

ജനുവരിയിൽ എട്ട് മാസം പ്രായമുള്ള കുട്ടി മൃഗീയമായ ബലാത്സംഗത്തിന് ഇരയായിരുന്നു. ഇതിന് ശേഷമാണ് " Jറേപ്പ് റോക്കോ" എന്ന ക്യാംപെയിനുമായി വനിത പ്രവർത്തകർ മുന്നോട്ട് പോയത്.കഴിഞ്ഞ ദിവസം വസ്ത്ര ധാരണമല്ല ബലാത്സംഗത്തിനെ പ്രേരിപ്പിക്കുന്നതെന്നും, അവനവനിലെ മാനസിക പ്രശ്നമാണെന്നുമുള്ള മെസേജുമായി ബോക്സർ മാത്രം ധരിച്ച് പുരുഷന്മാർ തെരുവിലൂടെ യാത്ര നടത്തിയിരുന്നു.

വേദനാജനകം

വേദനാജനകം

വളരെ പ്രതീക്ഷകളുമായാണ് ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രധാനമന്ത്രിക്ക് നിവേദനം അയച്ചത്. ജനങ്ങളെ ബഹുമാനിക്കാതെ ഞങ്ങൽക്കെതിരെ നടപടിയെടുത്ത ദില്ലി പോലീസിന്റെ നടപടിലവേദനാജനകമാണെന്ന് മലിവാൾ പറഞ്ഞു.

പ്രതികൾക്ക് വധശിക്ഷ നടപ്പാക്കണം

പ്രതികൾക്ക് വധശിക്ഷ നടപ്പാക്കണം


ഇത്തരത്തിലുള്ള പ്രവർത്തികളൊന്നും എന്നെയോ എന്റെ സംഘത്തിനെയോ പിന്തിരിപ്പിക്കില്ല. എത്രയും പെട്ടെന്ന് തന്നെ ആറ് മാസത്തിനുള്ളിൽ കുട്ടികൾക്ക് എതിരെ നടന്ന ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കണമെന്ന് ദില്ലി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു.

മുംബൈ ഭീകരാക്രമണം: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി വിദേശത്ത് അറസ്റ്റില്‍, ഇന്ത്യയിലേയ്ക്ക് നാടുകടത്തി!മുംബൈ ഭീകരാക്രമണം: ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി വിദേശത്ത് അറസ്റ്റില്‍, ഇന്ത്യയിലേയ്ക്ക് നാടുകടത്തി!

ഒടുവിൽ മഹാത്മാവിന് നേരെയും! കേരളത്തിലും പ്രതിമ തകർക്കൽ; കണ്ണൂരിലെ ഗാന്ധി പ്രതിമ എറിഞ്ഞുതകർത്തു...ഒടുവിൽ മഹാത്മാവിന് നേരെയും! കേരളത്തിലും പ്രതിമ തകർക്കൽ; കണ്ണൂരിലെ ഗാന്ധി പ്രതിമ എറിഞ്ഞുതകർത്തു...

English summary
The Delhi Commission for Women today alleged that its chief Swati Maliwal was manhandled along with other representatives when they were marching towards the Prime Minister's Office to submit 5.55 lakh letters, which it had received from across India as part of its "Rape Roko" campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X