• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആപ്പിനെ പുകഴ്ത്തി പി ചിദംബരം, മുതിർന്ന നേതാവിന് മറുപടിയുമായി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ!

ദില്ലി: രാജ്യതലസ്ഥാനത്ത് ഒരു സീറ്റിൽ പോലും വിജയിക്കാതെ നാണം കെട്ടിരിക്കുകയാണ് 15 വർഷം ദില്ലി ഭരിച്ച കോൺഗ്രസ്. വോട്ടിംഗ് ശതമാനം 9ൽ നിന്ന് നാലിലേക്ക് കൂപ്പുകുത്തി. 11ാം തിയ്യതി വോട്ടെണ്ണിക്കഴിയുമ്പോർ സർപ്രൈസ് ഉണ്ടാകും എന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കൾക്കൊന്നും ഇപ്പോൾ മിണ്ടാട്ടമില്ല.

'ദേശദ്രോഹികൾക്കെതിരെ വോട്ട് ചെയ്യാൻ മോദി പറഞ്ഞു, ദില്ലിക്കാർ ചെയ്തു', 'തോൽവികൾ തുടരും', പരിഹാസം!

അതിനിടെ ദില്ലിയിൽ ആം ആദ്മി പാർട്ടിയുടെ വിജയത്തെ അഭിനന്ദിച്ച് മുൻ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം രംഗത്ത് എത്തിയത് പാർട്ടിക്കുളളിൽ മുറുമുറുപ്പ് ഉയർത്തിയിരിക്കുകയാണ്. ദില്ലിയിലെ മഹിളാ കോണ്‍ഗ്രസിന്റെ അധ്യക്ഷയും പ്രണബ് മുഖർജിയുടെ മകളുമായി ശര്‍മിഷ്ഠ മുഖര്‍ജിയാണ് ചിദംബരത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.

ആപ്പിന് അഭിനന്ദനം

ആപ്പിന് അഭിനന്ദനം

ബിജെപിക്കെതിരായ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെ അഭിനന്ദിച്ച് പി ചിദംബരം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ''ആം ആദ്മി പാര്‍ട്ടി വിജയിച്ചു, പൊങ്ങച്ചക്കാരും വീമ്പ് പറച്ചിലുകാരും തോറ്റു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവരായ ദില്ലിയിലെ ജനത ബിജെപിയുടെ അപകടകരമായ ധ്രുവീകരണ-വിഭജന രാഷ്ട്രീയത്തെ തോല്‍പ്പിച്ചു. 2021ലും 2022ലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഒരു മാതൃക സൃഷ്ടിച്ചതിന് ദില്ലി ജനതയെ നമിക്കുന്നു'' എന്നാണ് പി ചിദംബരം തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ട്വീറ്റ് ചെയ്തത്.

കോൺഗ്രസ് നാമാവശേഷം

കോൺഗ്രസ് നാമാവശേഷം

15 വര്‍ഷം ദില്ലി ഭരിച്ച കോണ്‍ഗ്രസ് നാമാവശേഷമായ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. ദില്ലിയിലെ 70 നിയമസഭാ സീറ്റുകളിൽ ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിച്ചില്ല എന്നത് മാത്രമല്ല വോട്ടിംഗ് ശതമാനം അഞ്ചില്‍ താഴെയായി ചുരുങ്ങി. കോൺഗ്രസ് 66 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചതില്‍ 63 പേര്‍ക്കും കെട്ടിവെച്ച കാശ് പോലും ലഭിച്ചിരുന്നില്ല. ദില്ലിയിൽ കോൺഗ്രസിന് അടിവേരിളകിയിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പോടെ.

കടപൂട്ടുന്നതാണ് നല്ലത്

കടപൂട്ടുന്നതാണ് നല്ലത്

ഈ സാഹചര്യത്തിലാണ് ചിദംബരത്തിന്റെ അകമഴിഞ്ഞുളള അഭിനന്ദനത്തിനെതിരെ കോണ്‍ഗ്രസിനുളളില്‍ നിന്ന് തന്നെ ശബ്ദം ഉയര്‍ന്നിരിക്കുന്നത്. ''എല്ലാ വിധ ബഹുമാനത്തോട് കൂടിയും പറയട്ടെ സര്‍, അറിയാന്‍ വേണ്ടിയാണ്, ബിജെപിയെ തോല്‍പ്പിക്കുക എന്ന ഉത്തരവാദിത്തം കോണ്‍ഗ്രസ് മറ്റ് സംസ്ഥാന പാര്‍ട്ടികള്‍ക്ക് പുറംപണിക്കരാര്‍ കൊടുത്തിരിക്കുകയാണോ അതല്ലെങ്കില്‍ എന്തുകൊണ്ടാണ് നമുക്ക് കിട്ടിയ പ്രഹരത്തെ കുറിച്ച് ഉത്കണ്ഠപ്പെടുന്നതിന് പകരം ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുന്നത്. പുറംകരാര്‍ കൊടുത്തു എന്നാണെങ്കില്‍ നമ്മള്‍ കടപൂട്ടുന്നതാണ് നല്ലത്'' എന്നാണ് ശര്‍മിഷ്ഠ മറുപടി ട്വീറ്റ് ചെയ്തിരിക്കുന്നത്.

കരുത്തുറ്റ നേതൃത്വമില്ല

കരുത്തുറ്റ നേതൃത്വമില്ല

നേതൃത്വത്തിലെ അഴിച്ച് പണി അടക്കമുളള നീക്കങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഷീല ദീക്ഷിതിന്റെ മരണത്തിന് ശേഷം ദില്ലിയില്‍ ശക്തവും ജനകീയവുമായ ഒരു മുഖമില്ല എന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതിസന്ധി. ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഒന്നിലധികം ട്വീറ്റുകളാണ് ശര്‍മിഷ്ഠ മുഖര്‍ജിയുടേതായി പുറത്ത് വന്നിരിക്കുന്നത്.

ആത്മപരിശോധന മതിയാക്കൂ

ആത്മപരിശോധന മതിയാക്കൂ

നേതൃത്വത്തിലെ അഴിച്ച് പണി അടക്കമുളള നീക്കങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഷീല ദീക്ഷിതിന്റെ മരണത്തിന് ശേഷം ദില്ലിയില്‍ ശക്തവും ജനകീയവുമായ ഒരു മുഖമില്ല എന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതിസന്ധി. ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഒന്നിലധികം ട്വീറ്റുകളാണ് ശര്‍മിഷ്ഠ മുഖര്‍ജിയുടേതായി പുറത്ത് വന്നിരിക്കുന്നത്.

English summary
Delhi Polls: Sharmistha Mukherjee questions P Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X