കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ് ദുലി ചന്ദ് ലോഹ്യ പാര്‍ട്ടി വിട്ടു; ഇനി എഎപിക്കൊപ്പം, വോട്ടെടുപ്പിന് ദിവസങ്ങള്‍...

Google Oneindia Malayalam News

ദില്ലി: രാജ്യ തലസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളവരെ കോണ്‍ഗ്രസ് നേതാവ് എഎപിയില്‍ ചേര്‍ന്നു. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ദില്ലിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ ദുലി ചന്ദ് ലോഹ്യ എഎപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണിത്.

വെസ്റ്റ് ദില്ലിയില്‍ ജനകീയനാണ് ദുലി ചന്ദ്. ഇദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത് റജൗരി ഗാര്‍ഡന്‍ നിയമസഭാ മണ്ഡലത്തില്‍ നേട്ടമാകുമെന്ന് എഎപി നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലാണ് ദുലി ചന്ദ് ലോഹ്യ എഎപി അംഗത്വമെടുത്തത്. എഎപിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കാത്തതില്‍ ഇദ്ദേഹം അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

21

കോണ്‍ഗ്രസിന്റെത് ജനവിരുദ്ധമായ നയങ്ങളാണെന്ന് ദുലി ചന്ദ് ലോഹ്യ കുറ്റപ്പെടുത്തി. ദില്ലിയിലെ സാഹചര്യങ്ങള്‍ മനസിലാക്കാതെയാണ് കോണ്‍ഗ്രസ് തീരുമാനമെടുക്കുന്നത്. മാത്രമല്ല, ദില്ലിയെ കുറിച്ച് കോണ്‍ഗ്രസിന് വ്യക്തമായ വീക്ഷണമില്ലെന്നും ലോഹ്യ പറയുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, എഎപി നേതാക്കള്‍ക്ക് ഏറെ പ്രതീക്ഷ പ്രകടിപ്പിച്ചു. റജൗരി ഗാര്‍ഡന്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രമല്ല, വെസ്റ്റ് ദില്ലിയില്‍ മൊത്തം എഎപിക്ക് നേട്ടമാകുന്നതാണ് ലോഹ്യയുടെ വരവെന്ന് എഎപി നേതാവ് ബല്‍ബീര്‍ സിങ് ലഖാര്‍ അഭിപ്രായപ്പെട്ടു. വെസ്റ്റ് ദില്ലി ലോക്‌സഭാ മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ഥിയാണ് ബല്‍ബീര്‍ സിങ്.

ദിഗ്‌വിജയ് സിങ് ജയിക്കാന്‍ യാഗം; നൂറോളം സന്യാസിമാര്‍ ഒത്തുചേര്‍ന്നു, നേതൃത്വം നല്‍കി മുന്‍ മന്ത്രിദിഗ്‌വിജയ് സിങ് ജയിക്കാന്‍ യാഗം; നൂറോളം സന്യാസിമാര്‍ ഒത്തുചേര്‍ന്നു, നേതൃത്വം നല്‍കി മുന്‍ മന്ത്രി

ലോഹ്യയെ കെജ്രിവാള്‍ സ്വാഗതം ചെയ്തു. എഎപി ദില്ലിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് തന്നെ ആകര്‍ഷിച്ച ഒരു ഘടകമെന്ന് ലോഹ്യ പറഞ്ഞു. എഎപി എന്ത് ചുമതല ഏല്‍പ്പിച്ചാലും ഭംഗിയായി നിര്‍വഹിക്കുമെന്ന് ലോഹ്യ പറഞ്ഞു.

English summary
Delhi Congress leader Duli Chand Lohiya joins AAP, in the presence of Chief Minister Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X