കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; മുന്‍ മന്ത്രി ആംആദ്മിയില്‍ ചേര്‍ന്നു,

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് ആംആദ്മി പാര്‍ട്ടിയില്‍ ഉയര്‍ന്നത്. സീറ്റ് നിഷേധിക്കപ്പെട്ടതോടെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരിക്കുന്നത്. നിയമസഭ സീറ്റില്‍ മത്സരിക്കുന്നതിനായി കെജരിവാള്‍ 10 കോടി രൂപ ആവശ്യപ്പെട്ടെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പാര്‍ട്ടി വിട്ട നേതാക്കള്‍ ഉയര്‍ത്തിയത്.

ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്; ജില്ലാ പഞ്ചായത്തില്‍ എതിരില്ലാതെ ജയംആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്; ജില്ലാ പഞ്ചായത്തില്‍ എതിരില്ലാതെ ജയം

അതേസമയം ആംആദ്മിയില്‍ മാത്രമല്ല സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസിലും പൊട്ടിത്തെറികള്‍ ശക്തമായെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രി കൂടിയായ നേതാവ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ആംആദ്മിയിലേക്ക് ചേക്കേറിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

 സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

കഴിഞ്ഞ ദിവസമാണ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. 54 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി 14 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ വരും ദിവസങ്ങളിലാകും പ്രഖ്യാപിക്കുക.

 പട്ടികയില്‍ ഇടംപിടിച്ചു

പട്ടികയില്‍ ഇടംപിടിച്ചു

ആംആദ്മിയില്‍ നിന്നും രാജിവെച്ച് നേരത്തേ കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍ക്കലംബയ്ക്ക് ചാന്ദിനി ചൗക്കിലാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരിക്കുന്നത്. പൂനം ആസാദ്, എകെ വാലിയ, അരവിന്ദ് സിംഗ് ലൗലി, കൃഷ്ണ തീരാത്ത് എന്നീ പ്രമുഖരും പട്ടികയില്‍ ഉണ്ട്.

 പട്ടികയില്‍ ഇല്ല

പട്ടികയില്‍ ഇല്ല

നേരത്തേ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രമുഖ നേതാക്കള്‍ നിയമസഭയിലേക്ക് മത്സരിക്കണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അജയ് മാക്കന്‍, സന്ദീപ് ദീക്ഷിത് എന്നിവര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ആരെ മത്സരിപ്പിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല.

 കോണ്‍ഗ്രസ് വിട്ടു

കോണ്‍ഗ്രസ് വിട്ടു

അതേസമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടങ്ങി.നേതൃത്വത്തിന്‍റെ പട്ടികയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടിരിക്കുകയാണ് മുന്‍മന്ത്രിയും സ്പീക്കറുമായ യോഗാനന്ദ് ശാസ്ത്രി. ദില്ലി യൂണിറ്റ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ശാസ്ത്രി കോണ്‍ഗ്രസ് വിട്ടതെന്നാണ് റിപ്പോര്‍ട്ട്.

 കെജരിവാളിനെതിരെ

കെജരിവാളിനെതിരെ

രാജേഷ് ലിലോത്തിയ, എന്‍എസ്യുഐ മുന്‍ അധ്യക്ഷന്‍ രൊമേഷ് സബര്‍വാള്‍ എന്നിവരുടെ പേരുകള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. കെജരിവാളിനെതിരെ മത്സരിക്കാന്‍ ഒരുക്കമാണെന്ന് ലിലോത്തിയ നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 സീറ്റ് വില്‍ക്കുന്നു

സീറ്റ് വില്‍ക്കുന്നു

നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റുകള്‍ വില്‍ക്കുകയാണെന്ന് ശാസ്ത്രി ആരോപിച്ചു. താന്‍ രാജിവെയ്ക്കുകയാണെന്ന് കാണിച്ച് ദില്ലി കോണ്‍ഗ്രസിന്‍റെ ചുമതലയുള്ള പിസി ചാക്കോയ്ക്ക് കത്തെഴുതിയായും ശാസ്ത്രി പറഞ്ഞു. കത്തില്‍ ഗുരുതര ആരോപണങ്ങളാണ് ശാസ്ത്രി ഉയര്‍ത്തിയിരിക്കുന്നത്.

 പരിഗണന ഇല്ല

പരിഗണന ഇല്ല

മുതിര്‍ന്ന നേതാക്കള്‍ക്ക് സുഭാഷ് ചോപ്രയുടെ കീഴില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ശാസ്ത്രി ആരോപിച്ചു. ആരെയും ബഹുമാനിക്കാത്ത നേതാവാണ് ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ തലപ്പത്ത് ഇരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് ടിക്കറ്റ് വില്‍ക്കുന്ന ഏതാനും വ്യക്തികളാണ് ചോപ്രയ്ക്ക് ചുറ്റുമുള്ളതെന്നും ശാസ്ത്രി ആരോപിച്ചു.

 ഗുരുതരമെന്ന്

ഗുരുതരമെന്ന്

അതേസമയം യോഗേന്ദ്രയുടെ രാജിയെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്ന് പിസി ചാക്കോയും സുഭാഷ് ചോപ്രയും പ്രതികരിച്ചു. ഇതുവരെ അദ്ദേഹത്തിന്‍റെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ചാക്കോ വ്യക്തമാക്കി. അതേസമയം ശാസ്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണെന്ന് സുഭാഷ് ചോപ്ര പറഞ്ഞു.

 സാധാരണമെന്ന്

സാധാരണമെന്ന്

ടിക്കറ്റ് വിതരണം സംബന്ധിച്ച് താന്‍ പാര്‍ട്ടി നേതൃത്വത്തിന് പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. മത്സരിക്കാന്‍ പണം ആവശ്യപ്പെട്ടാല്‍ അത്തരം നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുമെന്ന് താന്‍ വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും മത്സരിക്കാന്‍ സീറ്റ് ലഭിച്ചേക്കില്ല. അപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ സാധരണമാണെന്നും ചോപ്ര പ്രതികരിച്ചു.

 ആറ് തവണ

ആറ് തവണ

മത്സരിക്കാന്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ശാസ്ത്രി കൂടുമാറിയതെന്നാണ് വിവരം. ശാസ്ത്രിയ്ക്ക് പകരം അദ്ദേഹത്തിന്‍റെ മകളെ മത്സരിപ്പിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസിന്. മുന്‍ ഷീല ദീക്ഷിത് സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത നേതാവാണ് ശാസ്ത്രി. ആറ് തവണ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

 സിറ്റിങ്ങ് എംഎല്‍എമാര്‍

സിറ്റിങ്ങ് എംഎല്‍എമാര്‍

അതേസമയം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തഴയപ്പെട്ടതിനെ തുടര്‍ന്ന് ആംആദ്മിയില്‍ നിന്നും മറ്റ് പാര്‍ട്ടികളിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ ആംആദ്മിയുടെ മൂന്ന് സിറ്റിങ്ങ് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ടത്.

 കോണ്‍ഗ്രസില്‍ ചേര്‍ന്നു

കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ്ദീപ് സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന്‍ ആദര്‍ശ് ശാസ്ത്രി എന്നിവരാണ് ആംആദ്മി വിട്ടത്. കഴിഞ്ഞ ദിവസം ആദര്‍ശ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

 സീറ്റിന് പണം

സീറ്റിന് പണം

ഗുരുതര ആരോപണമാണ് ആദര്‍ശ് ശാസ്ത്രി കെജരിവാളിനെതിരെ ഉയര്‍ത്തിയത്. ആംആദ്മിയില്‍ കെജരിവാളിന്‍റെ സ്വേച്ഛാധിപത്യ ഭരണമാണെന്നും അവിടെ സീറ്റ് വില്‍പ്പനയാണ് നടക്കുന്നതെന്നും ശാസ്ത്രി ആരേപിച്ചിരുന്നു.

 പത്ത് കോടി വാങ്ങിയെന്ന്

പത്ത് കോടി വാങ്ങിയെന്ന്

നിയമസഭ ടിക്കറ്റിന് 10 കോടി രൂപയാണ് ആംആദ്മിയില്‍ ഈടാക്കുന്നതെന്നായിരുന്നു ആദര്‍ശ് ശാസ്ത്രി ആരോപിച്ചത്. ശാസ്ത്രിയെ അദ്ദേഹത്തിന്‍റെ സിറ്റിംഗ് മണ്ഡലമായ ദ്വാരകയില്‍ തന്നെ കോണ്‍ഗ്രസ് മത്സരിപ്പിക്കുമെന്നാണ് വിവരം.

രക്ഷപ്പെട്ട മാവോയിസ്റ്റ് അലന്‍റെ മുറിയില്‍ താമസിച്ചു; സബിതയ്ക്ക് മറുപടിയുമായി പി ജയരാജന്‍

ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ, ഹൈബി ഈഡൻ.. കേരളത്തിൽ കേന്ദ്രത്തിന്റെ പുതിയ നീക്കം

English summary
Delhi Congress leader Yoganand Shastri resigns joins AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X