കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ എഎപിക്കെതിരെ കോണ്‍ഗ്രസ്; എഎപിയും ബിജെപിയും ഒരുപോലെ, നേരിടുമെന്ന് ഷീല ദീക്ഷിത്

Google Oneindia Malayalam News

ദില്ലി; ആം ആദ്മി പാര്‍ട്ടിയുമായി ദില്ലിയില്‍ സഖ്യമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കോണ്‍ഗ്രസ്. എഎപിയുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് പറഞ്ഞു. എഎപിയും ബിജെപിയും തങ്ങള്‍ക്ക് ഒരുപോലെയാണ്. രണ്ടു പാര്‍ട്ടികളും ഉയര്‍ത്തുന്ന വെല്ലിവിളികള്‍ നേരിടുമെന്നും ഷീല ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി നിയമസഭ പ്രമേയം പാസാക്കിയ കാര്യം ഷീലാ ദീക്ഷിത് എടുത്തുപറഞ്ഞു. ദില്ലിയില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും എഎപിയും ഒന്നിച്ചുപോരാടുമെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രതികരണം. ദില്ലിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തനിച്ചുമല്‍സരിക്കുമെന്ന സൂചനയാണ് അവര്‍ നല്‍കിയത്....

 ഏഴും ബിജെപിക്ക്

ഏഴും ബിജെപിക്ക്

ദില്ലിയില്‍ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. 2014ലെ തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ശക്തമായ പോരിന് ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമയിട്ടാണ് എഎപിയുമായി സഖ്യം ചേരുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

സഖ്യംവന്നാല്‍ തിരിച്ചടി ബിജെപിക്ക്

സഖ്യംവന്നാല്‍ തിരിച്ചടി ബിജെപിക്ക്

എഎപിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയാല്‍ ദില്ലിയില്‍ ബിജെപിക്ക് തിരിച്ചടിയാകും. എഎപിയുടെയും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചേര്‍ന്നാല്‍ ബിജെപി കഴിഞ്ഞതവണ നേടിയതിനേക്കാള്‍ അധികംവരും. സഖ്യം ചേരാന്‍ തീരുമാനിച്ചുവെന്നും ഇനി സീറ്റ് ചര്‍ച്ചകള്‍ മാത്രമാണ് നടക്കാനുള്ളതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അജയ് മാക്കന്‍ പോയി ഷീല ദീക്ഷിത് വന്നു

അജയ് മാക്കന്‍ പോയി ഷീല ദീക്ഷിത് വന്നു

എഎപിയുമായി സഖ്യം വേണ്ടന്ന നിലപാടുള്ള വ്യക്തിയാണ് ദില്ലി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍. ഇദ്ദേഹം അടുത്തിടെ രാജിവെച്ചിരുന്നു. തുടര്‍ന്നാണ് ഷീലാ ദീക്ഷിതിനെ കോണ്‍ഗ്രസ് അധ്യക്ഷയാക്കിയത്. മൂന്ന് തവണ ദില്ലിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു ഷീലാ ദീക്ഷിത്. എഎപി സഖ്യം സംബന്ധിച്ച് അവരോട് മാധ്യമങ്ങള്‍ പ്രതികരണം ചോദിക്കുകയായിരുന്നു.

കോണ്‍ഗ്രസ് പ്രതികരണം ഇങ്ങനെ

കോണ്‍ഗ്രസ് പ്രതികരണം ഇങ്ങനെ

എഎപിയുമായി സഖ്യ ചര്‍ച്ച നടന്നിട്ടില്ലെന്ന് ഷീലാ ദീക്ഷിത് പറഞ്ഞു. എഎപിയും ബിജെപിയുമാണ് തങ്ങളുടെ എതിരാളികള്‍. ദില്ലി നിയമസഭയില്‍ പാസാക്കിയ പ്രമേയം തങ്ങളെ വേദനിപ്പിച്ചുവെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഐക്യമുന്നണി രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. മുന്നണിയുടെ ഭാഗമായി എഎപിയും ഉണ്ടാകുമെന്നാണ് വിവരം.

 എഎപിയുടെ പ്രതികരണം

എഎപിയുടെ പ്രതികരണം

എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് തടസമില്ലെന്ന നിലപാടിലാണ് എഎപി. കോണ്‍ഗ്രസ് തയ്യാറായാല്‍ സഖ്യമുണ്ടാകുമെന്ന് എഎപി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ വിളിക്കുവേണ്ടി കാത്തിരിക്കില്ലെന്നും തങ്ങള്‍ പ്രചാരണ പരിപാടികള്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആന്ധ്രയില്‍ ഉമ്മന്‍ചാണ്ടി തന്ത്രം പാളിയെന്ന് സൂചന; ജഗന്‍ കെസിആറിനൊപ്പം? ഹൈദരാബാദില്‍ ചര്‍ച്ചആന്ധ്രയില്‍ ഉമ്മന്‍ചാണ്ടി തന്ത്രം പാളിയെന്ന് സൂചന; ജഗന്‍ കെസിആറിനൊപ്പം? ഹൈദരാബാദില്‍ ചര്‍ച്ച

English summary
Sheila Dikshit Cites Rajiv Gandhi, Says "No Talk Of Alliance With AAP"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X