കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കോണ്‍ഗ്രസ് ഒരുമുഴം മുമ്പേ; സ്ഥാനാര്‍ഥി പ്രഖ്യാപനം ജൂലൈയില്‍, പട്ടിക തയ്യാര്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ദില്ലിയില്‍ കോണ്‍ഗ്രസ് വന്‍ ഒരുക്കത്തില്‍. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ അടുത്ത മാസം പ്രഖ്യാപിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. എല്ലാ മണ്ഡലം കമ്മിറ്റികളോടും മൂന്ന് വീതം സ്ഥാനാര്‍ഥികളുടെ പട്ടിക നല്‍കാന്‍ പിസിസി ആവശ്യപ്പെട്ടു.

ദില്ലിയില്‍ പ്രവര്‍ത്തകരുടെ യോഗം വിളിച്ചു ചേര്‍ക്കുകയാണ് കോണ്‍ഗ്രസ്. ഓരോ പ്രദേശത്തെയും പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് നേരത്തെയുള്ള ഒരുക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന് ശ്രമിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്ത് സമയം കളഞ്ഞതാണ് പരാജയത്തിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങുന്നത്. ദില്ലി കോണ്‍ഗ്രസിലെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ....

 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍

ജനുവരി-ഫെബ്രുവരി മാസങ്ങളില്‍

അടുത്ത വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എഎപിയും കോണ്‍ഗ്രസും സ്വന്തം വഴികള്‍ നോക്കുകയും ചെയ്യുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കരുതല്‍.

എഎപിയുടെ രണ്ട് സര്‍വ്വെകള്‍

എഎപിയുടെ രണ്ട് സര്‍വ്വെകള്‍

എഎപി രണ്ട് സര്‍വ്വെകള്‍ നടത്തുകയാണ്. ജനങ്ങളുടെ ഹിതം അറിയുകയാണ് ലക്ഷ്യം. ഇതിന് ശേഷമാണ് അവര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. മെട്രോ ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നീക്കം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു.

എഎപിയുടെ ഭാവി

എഎപിയുടെ ഭാവി

എഎപിക്ക് അവസാന തുരുത്താണ് ദില്ലി. ഇവിടെ പാര്‍ട്ടി പരാജയപ്പെട്ടാല്‍ തകര്‍ച്ച പൂര്‍ണമാകും. ദില്ലിയില്‍ സംസ്ഥാന ഭരണം എഎപിക്കും കേന്ദ്ര ഭരണം ബിജെപിക്കും ആയിരുന്ന കഴിഞ്ഞ അഞ്ചുവര്‍ഷം ഇരുവിഭാഗവും തമ്മില്‍ അസ്വാരസ്യം പതിവായിരുന്നു. എന്തുവില കൊടുത്തും ദില്ലിയില്‍ ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

 കോണ്‍ഗ്രസ് നേരത്തെ...

കോണ്‍ഗ്രസ് നേരത്തെ...

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേരത്തെ ഒരുങ്ങുന്നത്. എഎപിയുമായി സഖ്യസാധ്യത ഉണ്ടാകില്ലെന്ന് നേതാക്കള്‍ ഇപ്പോള്‍ തന്നെ തുറന്നുപറയുന്നു. എല്ലാ മണ്ഡലങ്ങളിലും സ്വന്തമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ദില്ലിയില്‍ 70 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.

യോഗങ്ങള്‍ ആരംഭിച്ചു

യോഗങ്ങള്‍ ആരംഭിച്ചു

ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത് മണ്ഡലം കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശം നല്‍കി. ചില കമ്മിറ്റികള്‍ യോഗം വിളിച്ചു. മറ്റുള്ളവ വരും ദിവസങ്ങളിലും യോഗം ചേരും. മൂന്ന് സ്ഥാനാര്‍ഥികലുടെ പേരുകള്‍ നിര്‍ദേശിക്കാന്‍ എല്ലാ മണ്ഡലം കമ്മിറ്റികളോടും ആവശ്യപ്പെട്ടിരിക്കുകയാണ്.

 ജൂലൈയില്‍ പ്രഖ്യാപിക്കും

ജൂലൈയില്‍ പ്രഖ്യാപിക്കും

ജൂലൈയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുകയും ചെയ്യും. എഎപിയുമായി സഖ്യത്തിന് ശ്രമിച്ച് സമയം കളഞ്ഞതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പറ്റിയ അമിളി എന്ന് ദില്ലി കോണ്‍ഗ്രസ് വക്താവ് ജിതേന്ദര്‍ കോച്ചാര്‍ പറയുന്നു. ഓരോ മണ്ഡലത്തില്‍ നിന്നും സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കുമ്പോള്‍ ഒരു സ്ത്രീയുടെ പേരുണ്ടാകണമെന്നാണ് കീഴ്ഘടകത്തിന് നല്‍കിയ നിര്‍ദേശം.

 ബിജെപിക്ക് സാധ്യത

ബിജെപിക്ക് സാധ്യത

ജൂണ്‍ 22ന് എല്ലാ മണ്ഡലങ്ങളും സ്ഥാനാര്‍ഥികളുടെ പട്ടിക സമര്‍പ്പിക്കും. ജൂലൈ അവസാനത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. അതേസമയം, എഎപിയും കോണ്‍ഗ്രസും സഖ്യമില്ലാതെ മല്‍സരിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് പോലെ നേട്ടം കൊയ്യാന്‍ ബിജെപിയെ സഹായിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര്? രാഹുല്‍ ഗാന്ധി തുറന്നുപറയുന്നു... നടപടികളില്‍ താന്‍ ഇടപെടില്ലഅടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര്? രാഹുല്‍ ഗാന്ധി തുറന്നുപറയുന്നു... നടപടികളില്‍ താന്‍ ഇടപെടില്ല

English summary
Delhi Congress to announce Assembly poll candidates in Next Month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X