ആദ്യഭാര്യയെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് ഉപേക്ഷിച്ച പാചകക്കാരന്‍ പിടിയില്‍
ദില്ലി: ആദ്യഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളായി വെട്ടിമുറിച്ച് ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പാചക തൊഴിലാളിയായ ഗുല്‍ബുദ്ദീന്‍ ആണ് ക്രൂരകൃത്യം നടത്തിയത്. ദില്ലിയിലെ ഫത്തേപൂര്‍ ബെരിയിലാണ് സംഭവം. ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താതെ തന്നെ അസം സ്വദേശിയായ യുവതിയെ ഗുല്‍ബുദ്ദീന്‍ വിവാഹം കഴിച്ചു.
ആദ്യഭാര്യയായ ഫുല്ലു ബീഗത്തെ ഒഴിവാക്കാന്‍ യുവാവ് ആഗ്രഹിച്ചിരുന്നു . തുടര്‍ന്ന് ഇയാള്‍ ഫുല്ലു ബീഗത്തിന്റെ വീട്ടിലെത്തുകയും കൊലപാതകം നടത്തുകയുമായിരുന്നു . യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ശൗചാലയത്തിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ശരീരം പല കഷ്ണങ്ങളായി വെട്ടി മുറിയ്ക്കുകയായിരുന്നു. മൃതദേഹം പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ച ശേഷം പ്രതി കടന്നു .

ഫുല്ലു ബീഗത്തെ കാണാനെല്ലന്ന് കാണിച്ച് പതിനഞ്ചുകാരിയായ മകള്‍ പൊലീസിനെ സമീപിച്ചതോടെയാണ് കൊലപാതകം പുറം ലോകം അറിയുന്നത് . ചോദ്യം ചെയ്യാനായി ഗുല്‍ബുദ്ദീനേയും സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യം കൂടുതല്‍ ചോദ്യം ചെയ്യലിലേയ്ക്ക് നയിച്ചു. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിച്ചു . ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉപേക്ഷിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു .












Click it and Unblock the Notifications