കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിൽ പിടഞ്ഞ് രാജ്യതലസ്ഥാനം; ആഗോള നഗരങ്ങളില്‍ വെച്ച് ഏറ്റവും ഉയർന്ന് കേസുകൾ

Google Oneindia Malayalam News

ദില്ലി; ലോകത്ത് തന്നെ ഏറ്റവും മോശമായ രീതിയിൽ കൊവിഡ് ബാധിച്ച നഗരങ്ങളിലൊന്നായി ദില്ലി. കഴിഞ്ഞ ഒരാല്ചയിൽ ഓരോ മണിക്കൂറും നാല് പേർക്ക് വീതമാണ് കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിച്ചത്. നവംബറിൽ ഇതുവരെ 1103 പേരാണ് മരിച്ചത്. ദില്ലിയിലെ ദിവസേനയുള്ള കോവിഡ് നമ്പറുകൾ ആഗോളതലത്തിൽ ഏതൊരു നഗരവും നേരിട്ട ഏറ്റവും മോശം 10 ദിവസങ്ങളിൽ ഉൾപ്പെടുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

delhi corona

ലോകത്ത് ഏറ്റവും അധികം കൊവിഡ് ബാധിച്ചത് ആഗസ്റ്രിൽ ബ്രസീലിലെ സാവോ പോളോയിലാണ്. ന്യൂയോർക്ക് നഗരത്തിൽ ഏപ്രിൽ മാസത്തിൽ അയ്യായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ലോകത്ത് ഒരു നഗരവും നവംബർ 11 ന് ദില്ലിയയിൽ റിപ്പോർട്ട് ചെയ്ത അത്രയും കേസുകൾ രേഖപ്പെടുത്തിയിട്ടില്ല. 8593 കേസുകളാണ് അന്ന് ദില്ലിയിൽ റിപ്പോർട്ട് ചെയ്തത്. ദില്ലിയില നിലവിലെ ശരാശരി കേസുകൾ 7341 ആണ്. അതായത് ന്യൂയോർക്ക് (5,291), സാവോ പോളോ (3,217) എന്നീ നഗരങ്ങളിൽ ഏറ്റവും ഉയർന്ന നിലയിൽ കൊവിഡ് ആയിരുന്നപ്പോൾ പോലുംരേഖപ്പെടുത്തിയതിനേക്കാൾ വളരെ കൂടുതലാണ്.

നവംബറിലെ ആകെ പോസിറ്റിവിറ്റി നിരക്ക് 12.8 ശതമാനമാണ്. മുൻപുള്ള 4 മാസത്തേതിനേക്കാൾ ഏറ്റവും കൂടിയ നിലയിലാണിത്. അതേസമയം ദില്ലിയിൽ കൊവിഡ് കേസുകൾ ഉയർന്നതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെഅടിയന്തര യോഗം വിളിച്ചിരുന്നു.സംസ്ഥാനത്തിന് കൂടുതൽ സഹായങ്ങൾ കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്.
എംസിഡി ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കും. പ്രധാന സ്പോട്ടുകളിൽ ഐസിഎംആറിന്റെ മൊബൈൽ ടെസ്റ്റിങ്ങ് വാനുകൾ ഏർപ്പെടുത്തും.കണ്ടെയ്ൻമെന്റ് സോണുകൾ തിരിക്കുന്നതും, കോൺടാക്ട് ട്രയ്സിങ്ങ്, ക്വാറന്റൈൻ, സ്ക്രീനിങ്ങ് എന്നിവ ഊർജ്ജിതമാക്കും. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിൽ നിന്നുള്ള കൂടുതൽ ഡോക്ടർമാരെ ദില്ലിയിൽ വ്യോമമാർഗംഅടിയന്തരമായി എത്തിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Vaccine Will Not Be Enough To Stop Pandemic: WHO Chief | Oneindia Malayalam

എൽഡിഎഫിനെ ഞെട്ടിച്ച നീക്കത്തിനൊരുങ്ങി യുഡിഎഫ്; അലന്റെ പിതാവ് ഷുഹൈബിനെ പിന്തുണയ്ക്കുംഎൽഡിഎഫിനെ ഞെട്ടിച്ച നീക്കത്തിനൊരുങ്ങി യുഡിഎഫ്; അലന്റെ പിതാവ് ഷുഹൈബിനെ പിന്തുണയ്ക്കും

തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ ഉള്ളവര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടിയില്ലതദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ ഉള്ളവര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടിയില്ല

ജോസഫിനെ വിറപ്പിച്ച് നേതാക്കളുടെ ചോർച്ച.. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 90 പേർ സിപിഎമ്മിൽ ചേർന്നുജോസഫിനെ വിറപ്പിച്ച് നേതാക്കളുടെ ചോർച്ച.. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 90 പേർ സിപിഎമ്മിൽ ചേർന്നു

English summary
Delhi Corona Cases Highest Among The Global Cities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X