• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൽഹി മദ്യനയ അഴിമതി കേസ്; വിജയ് നായർ 5 ദിസത്തെ സിബിഐ കസ്റ്റഡിൽ

Google Oneindia Malayalam News

ഡൽഹി മദ്യനയ കേസിൽ പിടിയിലായ മലയാളി വ്യവസായി വിജയ് നായരെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കേസിൽ കൂടുതൽ ചോദ്യം ചെയ്യൽ അനുവാര്യമാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.

പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലന്ന് സിബിഐ കോടതിയിൽ പറഞ്ഞു. വിജയ് നായരുടെ ഫോണിലെ വിവരങ്ങളെല്ലാം നശിപ്പിച്ച നിലയിലാണെന്നും സിബിഐ കോടതിയെ അറിയിച്ചു. 7 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ഡൽഹി മദ്യ നയ അഴിമതിയിലെ അഞ്ചാം പ്രതിയാണ് വിജയ് നായർ.

ഇന്നലെയാണ് കേസുമായി ബന്ധപ്പെട്ട് തൃശൂർ സ്വദേശിയായ മലയാളി വ്യവസായി വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തത്. ൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി അടുത്ത ബന്ധമുള്ള ആളാണ് വിജയ് നായർ. ചോദ്യം ചെയ്യലിന് ശേഷം വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ അറസ്റ്റാണ് നടന്നത്.

സോണിയ ഗാന്ധി, അശോക് ഗെലോട്ട് കൂടിക്കാഴ്ച ഇന്ന്, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സൂചനസോണിയ ഗാന്ധി, അശോക് ഗെലോട്ട് കൂടിക്കാഴ്ച ഇന്ന്, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് സൂചന

മദ്യനയ അഴിമതിയിലും ഗൂഢാലോചനയിലും വിജയ് നായർക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. ചൊവ്വാഴ്ച സിബിഐ ഓഫിസിൽ വിജയ് നായരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അഴിമതിയുടെ മുഖ്യ സൂത്രധാരൻ വിജയ് നായരാണെന്നാണ് സിബിഐയുടെ വിലയിരുത്തൽ. മദ്യനയം രൂപീകരിച്ചതിൽ ഉൾപ്പടെ വിജയ് നായർക്ക് പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. വിജയ് നായർ ഇടനില നിന്നാണ് മദ്യക്കച്ചവട ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയതെന്ന് സിബിഐ പറയുന്നു.

നിരവധി കമ്പനികളുമായി അടുത്ത ബന്ധമുള്ളയാളാണ് വിജയ് നായർ. ഒൺലി മച്ച് ലൗഡർ എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മുൻ സിഇഒ ആയിരുന്നു.തൃശൂർ സ്വദേശിയായ വിജയ്നായർ മുംബൈ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ക്ക് മദ്യശാലകളുടെ ലൈസന്‍സ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നതാണ് ഡൽഹി മദ്യ നയ അഴിമതി കേസ്. കേസിൽ മനീഷ് സിസോദിയയും വിജയ് നായരും ഉൾപ്പെടെ 14 പേരാണ് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ.

പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസൻസ് കിട്ടാൻ സിസോദിയയുടെ അടുപ്പക്കാർ മദ്യ വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി എന്നാണ് സിബിഐ കേസ്. കേസില്‍ പ്രതികളായ മനീഷ് സിസോദിയയും മറ്റുള്ളവരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തതും ശുപാര്‍ശകള്‍ നടത്തിയതും ബന്ധപ്പെട്ട അതോററ്റിയുടെ അംഗീകാരമില്ലാതെയാണെന്ന് എഫ്ഐആറില്‍ പറയുന്നു.

ടെന്‍ഡറിനു ശേഷം ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു നടപടി.ഇതുമായി ബന്ധപ്പെട്ട് മദ്യവ്യാപാരികളിലൊരാളായ ഇന്‍ഡോസ്പിരിറ്റിന്റെ ഉടമ സമീര്‍ മഹേന്ദ്രു സിസോദിയയുടെ ഒപ്പമുണ്ടായിരുന്നവരുമായി കോടികളുടെ പണമിടപാടുകള്‍ നടത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.രണ്ട് തവണ നടത്തിയ പണമിടപാടിലൂടെ നാല് മുതല്‍ 5 കോടി വരെ രൂപ ഇവര്‍ കൈക്കലാക്കി എന്നാണ് റിപ്പോര്‍ട്ട്.

ആർക്കൊക്കെ അച്ചടക്കം വേണം? ശ്രീനാഥ് ഭാസിക്കെതിരെ മാത്രം നടപടി മതിയോ? ചോദ്യമുയർത്തി ഡബ്ല്യൂസിസിആർക്കൊക്കെ അച്ചടക്കം വേണം? ശ്രീനാഥ് ഭാസിക്കെതിരെ മാത്രം നടപടി മതിയോ? ചോദ്യമുയർത്തി ഡബ്ല്യൂസിസി

English summary
delhi court allowed CBI five days of custodial interrogation of businessman Vijay Nair in Delhi Excise Policy scam case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X