കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തെ ചോദ്യം ചെയ്യാന്‍ അനുമതി!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചോദ്യം ചെയ്യാം. നവംബര്‍ 22, 23 തീയതികളില്‍ തിഹാര്‍ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാനാണ് ദില്ലി കോടതി അനുമതി നല്‍കിയത്. ഏജന്‍സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്‌പെഷ്യല്‍ ജഡ്ജി അജയ് കുമാര്‍ കുഹാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

യുഎപിഎ കേസ്; വിദ്യാർത്ഥികൾക്ക് ജാമ്യം നൽ‌കേണ്ടതില്ലെന്ന് സർക്കാർ, മൂന്നാമൻ 10 കേസുകളിലെ പ്രതി!യുഎപിഎ കേസ്; വിദ്യാർത്ഥികൾക്ക് ജാമ്യം നൽ‌കേണ്ടതില്ലെന്ന് സർക്കാർ, മൂന്നാമൻ 10 കേസുകളിലെ പ്രതി!

രണ്ട് ദിവസങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെയും ഉച്ചയ്ക്ക് 2:30 മുതല്‍ 4 വരെയും ചിദംബരത്തെ ചോദ്യം ചെയ്യാനാണ് ഏജന്‍സി അനുമതി ചോദിച്ചത്. ചില രേഖകള്‍ ചിദംബരത്തെ കാണിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയില്‍ പറയുന്നു.

chidambaram2222

അനധികൃത പണമിടപാട് കേസില്‍ ആഗസ്റ്റ് 21നാണ് സിബിഐ ചിദംബരത്തെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. സിബിഐ കേസില്‍ ജാമ്യം ലഭിക്കുന്നതിന് മുന്‍പ് ഒക്ടോബര്‍ 22ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചിദംബരത്തെ അറസ്റ്റ് ചെയ്തു. 2007ല്‍ ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശ നിക്ഷേപ ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നാണ് കേസ്.

English summary
Delhi court allows ED to quiz Chidambaram in Tihar jail on for two days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X