ജീവനാംശം ആവശ്യപ്പെട്ട യുവതിയോട് സ്വന്തമായി ജോലി ചെയ്യാന്‍ കോടതി നിര്‍ദ്ദേശം
ദില്ലി: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതിയോട് സ്വന്തമായി ജോലി കണ്ടെത്താന്‍ ഉപദേശിച്ച് ദില്ലി കോടതി. ഭര്‍ത്താവില്‍ നിന്നും 12,000 രൂപ പ്രതിമാസം ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യത്തോടാണ് കോടതിയുടെ പ്രതികരണം. ഭര്‍ത്താവിനേക്കാള്‍ വിദ്യാഭ്യാസം ഉള്ളയാളും ആരോഗ്യവുള്ളവരുമാണ് സ്ത്രീയെന്നും കോടതി നിരീക്ഷിച്ചു.
ഭാര്യയ്ക്ക് പ്രതിമാസം 12,000 രൂപ ജീവനാംശം നല്‍ണമെന്ന വിചാരണ കോടതിയുടെ ഉത്തരവിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. ഭാര്യ തന്നേക്കാള്‍ വിദ്യാഭ്യാസം ഉള്ളവരാണെന്നും എം എസ് സിക്ക് ഗോള്‍ഡ് മെഡല്‍ ലഭിച്ചിട്ടുണ്ടെന്നും ഭര്‍ത്താവ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

മികച്ച വിദ്യാഭ്യാസമുണ്ടെങ്കിലും അവര്‍ ഇന്നേവരെ ഒരു ജോലിക്കുപോലും അപേക്ഷിച്ചിട്ടില്ല. തന്നില്‍ നിന്നും ലഭിക്കേണ്ട ജീവനാംശംകൊണ്ട് ജോലിയൊന്നും ചെയ്യാതെ ജീവിക്കാനാണ് അവരുടെ ഉദ്ദേശമെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. യുവതിക്ക് ഒരുവര്‍ഷം ജീവനാംശം നല്‍കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. ഇതിനിടയില്‍ ജോലി കണ്ടെത്താന്‍ സഹായിക്കാമെന്നും യുവാവ് വ്യക്തമാക്കി.
ആണ്‍തുണയില്ലാതെ തനിച്ച് വീടിന് പുറത്തുപോയി പരിചയമില്ലാത്തയാളാണ് താനെന്നായിരുന്നു സ്ത്രീ കോടതിയില്‍ മറുപടി നല്‍കിയത്. എന്നാല്‍, കോടതിയില്‍ തനിച്ചെത്തി ജീവനാംശത്തിനുവേണ്ടി വാദിക്കാന്‍ കഴിയുമെങ്കില്‍ ജോലി കണ്ടെത്താനും സ്വന്തംകാലില്‍ നില്‍ക്കാനും താങ്കള്‍ക്ക് കഴിയുമെന്ന് ജഡ്ജി രേഖ റാണി സ്ത്രീയോട് പറഞ്ഞു.












Click it and Unblock the Notifications