കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ വിരുദ്ധ സമരം; രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച ഷര്‍ജീല്‍ ഇമാമിന് ജാമ്യം

Google Oneindia Malayalam News

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തിനിടെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട ജവഹര്‍ലാല്‍ നഹ്്‌റു യൂനിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാമിന് ജാമ്യം അനുവദിച്ചു. ഡല്‍ഹി കോടതിയാണ് ഷര്‍ജീല്‍ ഇമാമിന് ഇന്ന് ജാമ്യം അനുവദിച്ചത്. 2019 ഡിസംബറില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചത്. സാകേത് കോടതിയിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ദിനേശ് കുമാറാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.കുറ്റകൃത്യത്തിന്റെ സ്വഭാവവും അന്വേഷണത്തിനിടെ അറസ്റ്റ് ചെയ്യാത്തതും കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു.

'ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം'; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശവുമായി ലീഗ് പ്രവർത്തകർ'ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം'; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശവുമായി ലീഗ് പ്രവർത്തകർ

25000 രൂപ കോടതിയില്‍ കെട്ടിവെക്കുകയും സമാനമായ തുകയ്ക്കുള്ള ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. 2022 ജനുവരി ആറിനും 2022 ജനുവരി 22നും ഷര്‍ജീല്‍ ഇമാമിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞു. 2019ല്‍ സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് മറ്റൊരു രാജ്യദ്രോഹ കുറ്റം കൂടി ഷര്‍ജീല്‍ ഇമാമിനെതിരെ ചുമത്തിയിരുന്നു. ഈ കേസില്‍ നേരത്തെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഇമാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

sh

2019 ഡിസംബര്‍ 13ന് ജാമിയ മിലിയ സര്‍വകലാശാലയില്‍ ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗം വര്‍ഗീയ ഭിന്നിപ്പിന്റെ അടിസ്ഥാനത്തിലാണെന്നും ഇത് സമൂഹത്തിന്റെ ഐക്യത്തെയും സമാധാനത്തെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷര്‍ജീലിന്റെ ജാമ്യം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയത്.

മതസംഘടനയാണോ രാഷ്ട്രീയ പാർട്ടിയാണോയെന്ന് ലീഗ് ആദ്യം തീരുമാനിക്കണം: മുഖ്യമന്ത്രിമതസംഘടനയാണോ രാഷ്ട്രീയ പാർട്ടിയാണോയെന്ന് ലീഗ് ആദ്യം തീരുമാനിക്കണം: മുഖ്യമന്ത്രി

2020 ജനുവരി 16ന് സിഎഎക്കെതിരെ അലിഗഢ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. ഇതിന് കഴിഞ്ഞ മാസം അലഹബാദ് ഹൈക്കോടതി ഇമാമിന് ജാമ്യവും അനുവദിച്ചിരുന്നു. അഡ്വ.താലിബ് മുസ്തഫയാണ് ഷര്‍ജീല്‍ ഇമാമിന് വേണ്ടി കോടതിയില്‍ ഹാജരായത്.

Recommended Video

cmsvideo
ഡെല്‍റ്റയാണോ ഒമിക്രോണാണോ ഏറ്റവും അപകടകാരിയായ വകഭേദം | Oneindia Malayalam

 ലോകത്തെ ഞെട്ടിക്കുന്ന വംശഹത്യ; ചൈനയില്‍ ഉയിഗര്‍ മുസ്ലീങ്ങള്‍ നേരിടുന്നത് കൊടും ക്രൂരത, റിപ്പോര്‍ട്ട് ലോകത്തെ ഞെട്ടിക്കുന്ന വംശഹത്യ; ചൈനയില്‍ ഉയിഗര്‍ മുസ്ലീങ്ങള്‍ നേരിടുന്നത് കൊടും ക്രൂരത, റിപ്പോര്‍ട്ട്

English summary
Delhi court granted bail to JNU student Sharjeel Imam, who protested against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X