കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീ ടു വെളിപ്പെടുത്തൽ; എം ജെ അക്ബറിന്റെ മാനനഷ്ടക്കേസിൽ പ്രിയാ രമണിക്ക് ജാമ്യം

Google Oneindia Malayalam News

ദില്ലി: മുൻ കേന്ദ്ര മന്ത്രി എം ജെ അക്ബർ നൽകിയ മാന നഷ്ടക്കേസിൽ മാധ്യമ പ്രവർത്തക പ്രിയാ രമണിക്ക് ജാമ്യം അനുവദിച്ചു. ദില്ലി പാട്യാല ഹൗസ് കോടതിയാണ് പ്രിയാ രമണിക്ക് ജാമ്യം അനുവദിച്ചത്. തനിക്കെതിരെ അടിസ്ഥാന ഹരിതമായി പ്രിയാ രമണി മീടു ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംജെ അക്ബർ കോടതിയെ സമീപിച്ചത്.

പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ 10ന് കേസ് വീണ്ടും പരിഗണിക്കും. സത്യമാണ് എന്റെ പ്രതിരോധമെന്ന് ജാമ്യം ലഭിച്ച ശേഷം പ്രിയാ രമണി മാധ്യമങ്ങളോട് പ്രതികരിച്ചു.

priya

മാധ്യമരംഗത്ത് ഒപ്പം പ്രവർത്തിക്കുന്നതിനിടെ എം ജെ അക്ബർ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് പ്രിയാ രമണി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വിദേശ മാധ്യമ പ്രവർത്തക ഉൾപ്പെടെ കൂടുതൽ പേർ ആരോപണവുമായി രംഗത്ത് എത്തിയതോടെ കഴിഞ്ഞ ഒക്ടോബറിൽ എംജെ അക്ബറിന് കേന്ദ്രമന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു.

എല്ലാ തവണയും വാദം കേൾക്കുമ്പോൾ കോടതിയിൽ ഉണ്ടാകണമെന്ന വ്യവസ്ഥയിൽ ഇളവ് വേണമെന്ന് പ്രിയാ രമണി കോടതിയിൽ വാദിച്ചു. മോശം അനുഭവം തുറന്ന് പറഞ്ഞതിന്റെ പേരിൽ കോടതിയിൽ കയറി ഇറങ്ങുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പ്രിയ വ്യക്തമാക്കി. എന്നാൽ പ്രിയാ രമണിയുടെ ആവശ്യത്തെ എം ജെ അക്ബറിന്റെ അഭിഭാഷകൻ എതിർ‌ത്തു.

English summary
Delhi's Patiala House Court Monday granted bail to journalist Priya Ramani on a personal bail bond of Rs 10,000 in connection with criminal defamation complaint filed by former central minister MJ Akbar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X