രാജ്യദ്രോഹ കുറ്റം; എസ്എആര്‍ ഗിലാനിക്ക് ജാമ്യം
ദില്ലി: രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ച കേസില്‍ എസ്എആര്‍ ഗിലാനിക്ക് ജാമ്യം. ദില്ലി സര്‍വ്വകലാശാല അധ്യാപകനാണ് ഗിലാനി. പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദില്ലി പ്രസ്സ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നായിരുന്നു കേസ്.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപെട്ട അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ചായിരുന്നു പരിപാടി. പരിപാടിക്ക് ഹാള്‍ ബുക്ക് ചെയ്തതും നേതൃത്വം നല്‍കിയതും ഗിലാനിയാണെന്നാണ് പോലീസ് പറയുന്നത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് ശിക്ഷാ ഇലവ് ലഭിക്കുകയും ചെയ്ത ഗിലാനിയെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു.
50,000 രൂപ ജാമ്യ തുക കെട്ടിവച്ചാണ് ഗിലാനിക്ക് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 29നായിരുന്നു ഗിലാനിയെ രാജ്യദ്രോഹ കുറ്റം ചുമത്തി ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് ആരോപണ്ത്തില്‍ അറസ്റ്റിലായ ഉമര്‍ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ജെഎന്‍യുവില്‍ സംഘടിപിച്ച അഫിസല്‍ ഗുരു അനുസ്മരണ യോഗത്തില്‍ രാജ്യദ്രോഹ മുദ്രാവാക്ം വിളിച്ചു എന്നായിരുന്നു രണ്ടു പേര്‍ക്കുമെതിരെയുള്ള കേസ്.












Click it and Unblock the Notifications