കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹ കുറ്റം; ഷെഹല റാഷിദിന്റെ അറസ്റ്റ് തടഞ്ഞു, വിശദമായ അന്വേഷണം വേണമെന്ന് കോടതി!

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 നീക്കിയതുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഷെഹലാ റാഷിദിനെതിരായ അറസ്റ്റ് കോടതി തടഞ്ഞു. ആക്ടിവിസ്റ്റും കശ്മീർ പീപ്പിൾ മൂവ്മെന്റ് നേതാവുമാണ് ഷെഹല റാഷിദ്. ഇവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പരാമർശിക്കുന്ന പ്രസ്താവനയാണ് ഷെഹല റാഷിദ് നടത്തിയിരുന്നത്.

<strong>Pala bypoll: പാലായിലേക്ക് നേതാക്കളുടെ ഒഴുക്ക്, പിണറായിയും ഉമ്മൻചാണ്ടിയും എത്തും!</strong>Pala bypoll: പാലായിലേക്ക് നേതാക്കളുടെ ഒഴുക്ക്, പിണറായിയും ഉമ്മൻചാണ്ടിയും എത്തും!

ദില്ലി പോലീസ് സപെഷ്യൽ‌ സെൽ ആണ് കേസംടുത്തത്. സെക്ഷൻ 124എ, 153എ, 153, 504, 505 എന്നീ വകുപ്പുകൾ പ്രകാരമാണ് എസ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ അറസ്റ്റ് കോടതി തടയുകയായിരുന്നു. കേസിൽ വിശദമായ അന്വേഷണം വേണമെന്ന് അഡിഷണൽ സെഷൻസ് ജഡ്ജ് പവൻകുമാർ ജെയിൻ നിരീക്ഷിച്ചു.

Shehla Rashid

കേസ് നവംമ്പർ അഞ്ചിലേക്ക് മാറ്റി. അതുവരെ ഷെഹലയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം അനുസരിച്ച് ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് സഹകരിക്കമെന്നും കോടതി ഷെഹല റാഷിദിനോട് ആവശ്യപ്പെട്ടു. കശ്മീർ താഴ്വരിൽ സൈന്യം ജനങ്ങളെ ദ്രോഹിക്കുന്നു എന്ന ട്വീറ്റിന് പിന്നാലെയാണ് ഷെഹല്യ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്.

കശ്മീർ സൈന്യം ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹലയുടെ ആരോപിക്കുകയുണ്ടായി. രാത്രിയിലും സൈനീകർ വീടുകൾ കയറി ആൺകുട്ടികളെ പിടിച്ചുകൊണ്ടുപോകുകയാണ്. വിടുകൾ തകർക്കുന്നു. പോലീസിന് ക്രമസമാധാന പാലനത്തിൽ ഒരു പപറങ്കുമില്ലെന്നും ഷെഹല ആരോപിച്ചിരുന്നു. എന്നാൽ ഷെഹലയുടെ ആരോപണം വ്യാജമാണെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം.

English summary
Delhi court has granted interim protection from arrest to Shehla Rashid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X