കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനസിക രോഗമെന്ന്; ചികിത്സ തേടി നിര്‍ഭയ കേസ് പ്രതി; ഹര്‍ജി തള്ളി ദില്ലി ഹൈക്കോടതി

Google Oneindia Malayalam News

ദില്ലി: മാനസിക രോഗത്തിന് ചികിത്സ വേണമെന്ന നിര്‍ഭയ കേസ് പ്രതിയുടെ ഹര്‍ജി കോടതി തള്ളി. തനിക്ക് മാനസിക രോഗമുണ്ടെന്നും ചികിത്സ ലഭ്യമാക്കണെന്നും ചൂണ്ടിക്കാണിച്ചാണ് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ ഹര്‍ജി സമര്‍പ്പിച്ചത്. അ‍ഡീഷണല്‍ സെഷന്‍സ് ജഡ‍്ജി ധര്‍മേന്ദര്‍ റാണയാണ് ഹര്‍ജി തള്ളിക്കളഞ്ഞത്.

കൊറോണ വൈറസ്; സിംഗപ്പൂർ യാത്രകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം, കൂടുതൽ പരിശോധനകൾകൊറോണ വൈറസ്; സിംഗപ്പൂർ യാത്രകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം, കൂടുതൽ പരിശോധനകൾ

തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വലതുകൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ടെന്നും വിനയ് കുമാര്‍ ഹര്‍ജിയില്‍ അവകാശപ്പെടുന്നു. മാനസിക അസ്വസ്ഥതകള്‍ക്ക് പുറമേ ഉറക്കക്കുറവ്, ബുദ്ധിഭ്രമം എന്നിവ ഉണ്ടെന്നും ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

vinay-sharma-15

എന്നാല്‍ വിനയ് ശര്‍മ പറയുന്നത് വളച്ചൊടിക്കപ്പെട്ട കാര്യങ്ങളാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ സ്വയം പരിക്കേല്‍പ്പിക്കുകയാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ജയില്‍ അധികൃതര്‍ കോടതിയെ ബോധിപ്പിച്ചു. ഒരുതരത്തിലുള്ള മാനസിക പ്രശ്നങ്ങളും ശര്‍മക്കില്ല. നാല് പ്രതികളെയും ദിവസേന വൈദ്യപരിശോധനക്ക് വിധേയരാക്കുന്നുണ്ട്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരവുമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വധശിക്ഷ നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതിനുള്ള തന്ത്രമാണിതെന്നാണ് ദില്ലി പെണ്‍കുട്ടിയുടെ അമ്മ സംഭവത്തോട് പ്രതികരിച്ചത്. കുറ്റവാളികള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്കുള്ള എല്ലാ നിയമമാര്‍ഗ്ഗങ്ങളും ഇതിനകം അവസാനിച്ചുകഴി‍ഞ്ഞുവെന്നും മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റുമെന്നും ആശാദേവി കൂട്ടിച്ചേര്‍ത്തു.

English summary
Delhi Court Rejects Convict Vinay Sharma's Plea Claims of Mental Illness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X