Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദിരാഗാന്ധി വിമാനത്താവള കമ്പനിക്ക് നല്‍കിയത് വണ്ടിചെക്ക്; മല്യയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

മലേയയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കിയ മൂന്ന് ചെക്കുകളും മടങ്ങിയതിനെ തുടര്‍ന്നാണ് ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവള കമ്പനി ദില്ലി പാട്യാല കോടതിയെ സമീപിച്ചത്.

ദില്ലി: മദ്യ വ്യവസായി വിജയ് മല്യക്കെതിരെ ഫെറ ലംഘന കേസില്‍ ജാമ്യമില്ലാ വറണ്ട് പുറപ്പെടുവിച്ചു. ദില്ലി പാട്യാല കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ദില്ലി വിമാനത്താവളത്തിലെ ജിഎംആര്‍ സമര്‍പ്പിച്ച 2012ലെ ഒരു ചെക്ക് തട്ടിപ്പ് കേസിലാണ് കോടതി മല്യക്ക് വീണ്ടും വാറണ്ട് അയക്കാന്‍ ഉത്തരവിട്ടത്.

മല്യ രാജ്യത്തെ നിയമങ്ങളെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന് പറഞ്ഞ കോടതി മല്യക്ക് മടങ്ങിവരാന്‍ ഉദ്ദേശമില്ലെയെന്നും ആരാഞ്ഞു. മടങ്ങി വരുമെന്ന് പറയുന്ന മല്യ തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത് വഞ്ചനാപരവും നടപടിക്രമങ്ങളുടെ ദുരുപയോഗമാമെന്നും കോടതി വിമര്‍ശിച്ചു. മലേയയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കിയ മൂന്ന് ചെക്കുകളും മടങ്ങിയതിനെ തുടര്‍ന്നാണ് ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവള കമ്പനി ദില്ലി പാട്യാല കോടതിയെ സമീപിച്ചത്.

Vijay Mallya

75 ലക്ഷം രൂപ വീതമുള്ളതാണ് മൂന്ന് മടങ്ങിയ മൂന്ന് ചെക്കുകളും. വിദേശത്തുള്ള സ്വത്ത് സംബന്ധിച്ച കേസില്‍ ഒക്ടോബര്‍ 25ന് സുപ്രീം കോടതിയും മല്യക്കെതിരെ നടപടിയെടുത്തിരുന്നു. കേസുകളില്‍ പെട്ടതോടെ രാജ്യം വിട്ട മല്യ ബ്രിട്ടനിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+