കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡില്‍ കൈവിട്ട്‌ ഡല്‍ഹി: കോവിഡ്‌ കേസുകള്‍ 5 ലക്ഷം കടന്നു

Google Oneindia Malayalam News

ന്യൂ ഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ്‌ കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7486 പുതിയ കോവിഡ്‌ കേസുകളാണ്‌ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 24 മണിക്കൂറിനിടെ 131 പേര്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ഇതോടെ രാജ്യ തലസ്ഥാനത്ത്‌ ആകെ കോവിഡ്‌ ബാധിതരുടെ എണ്ണം 5ലക്ഷമായി.

24 മണിക്കൂറിനിടെ 131 പേരാണ്‌ ഡല്‍ഹിയില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. ഡല്‍ഹി നഗരത്തില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 7943 ആയി.
62.000 സാമ്പിള്‍ ടെസ്റ്റ്‌ ചെയ്‌തില്‍ നിന്നാണ്‌ 7486 പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ദിപാവലി ആഘോഷവും, നഗരത്തില്‍ വായു മലിനീകരണം ഉയര്‍ന്നതും പോസിറ്റിവിറ്റി റേറ്റ്‌ വര്‍ധിക്കാന്‍ കാരണമായതായി ആരോഗ്യ വകുപ്പ്‌ പറയുന്നു.

delhi covid

ഡല്‍ഹിയില്‍ നവംബര്‍ 11ന്‌ 8593 പേര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഡല്‍ഹിയില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ്‌ നിരക്കാണിത്‌.കോവിഡിന്റെ മൂന്നാം ഘട്ടത്തില്‍ ഏറ്റവും മോശം അവസ്ഥയാണ്‌ ഡല്‍ഹിയില്‍ നിലവില്‍‌. കോവിഡ്‌ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചില മാര്‍ക്കറ്റുകള്‍ അടച്ചിടാനും, ചിലപ്രദേശങ്ങള്‍ പൂര്‍ണമായും ലോക്‌ഡൗണ്‍ ചെയ്യാനും ഡല്‍ഹി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. കോവിഡ്‌ കേസുകള്‍ വര്‍ധിച്ചതിനോടൊപ്പം ദീപാവലി ആഘോഷദിനം കഴിഞ്ഞതോടെ നഗരത്തില്‍ വായൂ മലിനീകരണ നിരക്ക്‌ വലിയ നിരക്കില്‍ വര്‍ധിച്ചതും സര്‍ക്കാരിനെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്‌.

ഡല്‍ഹിയില്‍ കോവിഡ്‌ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ മാസ്‌ക്‌ ധരിക്കാനും പരമാവധി സാമൂഹിക അകലം പാലിക്കാനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ ഡല്‍ഹിയിലെ ജനങ്ങളോട്‌ അപേക്ഷിച്ചു. നിങ്ങള്‍ മാര്‍ക്കറ്റുകളില്‍ പോകുമ്പോള്‍ മാസ്‌ക്‌ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്‌തില്ലെങ്കില്‍ നിങ്ങള്‍ പോകുന്ന മാര്‍ക്കറ്റുകള്‍ ഹോട്ട്‌ സ്‌പോട്ടായി മാറാന്‍ സാധ്യതയുണ്ട്‌. അങ്ങനെ സംഭവിച്ചാല്‍ മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും കെജ്രിവാള്‍ പറഞ്ഞു.

വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 200ല്‍ നിന്നും 50ലേക്ക്‌ ഡല്‍ഹി സര്‍ക്കാര്‍ ചുരുക്കിയിട്ടുണ്ട്‌‌.നിലവില്‍ അതിരൂക്ഷമായ വായൂ മലിനീകരണമാണ്‌ ഡല്‍ഹി നേരിടുന്നത്‌. ഇത്‌്‌ ആളുകളുടെ ശ്വാസകോശത്തെ ദുര്‍ബലമാക്കുകയും കൊറാണ വൈറസ്‌ പെട്ടന്ന്‌ പടരുന്നതിന്‌ കാരണമാവുകയും ചെയ്യുമെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്‌ച്ച ഡല്‍ഹിയിലെ കോവിഡ്‌ സാഹചര്യം വഷളായ സാഹചര്യത്തിില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.

Recommended Video

cmsvideo
Vaccine Will Not Be Enough To Stop Pandemic: WHO Chief | Oneindia Malayalam

English summary
Delhi covid cases cross 5 lakh, face worst situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X