Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടുമൊരു ലോക്ക് ഡൗണിന് സാക്ഷ്യം വഹിച്ച് ദില്ലി, കൂട്ടപ്പാലായനം ചെയ്ത് അതിഥി തൊഴിലാളികള്‍

ദില്ലി: കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കഴിഞ്ഞ ദിവസമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഒരാഴ്ചക്കാലത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കൊവിഡ് വ്യാപനത്തില്‍ ശമനമുണ്ടാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. ഇനി വരുന്ന ഒരാഴ്ചക്കുള്ളില്‍ കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

Recommended Video

cmsvideo
    Migrant workers start leaving Delhi | Oneindia Malayalam
    delhi

    അതേസമയം, തലസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം നാടുകളിലേക്ക് മടങ്ങുകയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ആനന്ദ് വിഹാര്‍ ഉള്‍പ്പടെയുള്ള വിവിധ ബസ് ടെര്‍മിനലുകളില്‍ വന്‍ ജനത്തിരക്കാണ്. ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലേക്കുള്ള തൊഴിലാളികളും സ്വന്തം നാടുകളിലേക്ക് മടങ്ങുകയാണ്.

    കഴിഞ്ഞ തവണത്തെ ലോക്ക് ഡൗണ്‍ പോലെ വീണ്ടും ഇവിടെ കുടുങ്ങാന്‍ കഴിയില്ലെന്ന് അതിഥി തൊഴിലാളികള്‍ പറയുന്നു. ജോലി ഇല്ലതായാല്‍ ഇവിടെ ജീവിക്കുന്നത് കഷ്ടമാണെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച് ദേശീയ ലോക്ക് ഡൗണില്‍ നിരവധി തൊഴിലാളികളാണ് തങ്ങളുടെ സ്വദേശത്തേക്ക് കൂട്ടപ്പാലായനം ചെയ്തത്. ഇവരിലും പലരും കാല്‍നടയായാണ് നാട്ടിലേക്ക് മടങ്ങിയത്. ഇങ്ങനെ പോയവരില്‍ പലര്‍ക്കൂം ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

    ദില്ലിയിലെ കൂടാതെ മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളിലും കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ അതിഥി തൊഴിലാളികള്‍ പാലായനം ചെയ്തിരുന്നു. തുടര്‍ന്ന്, വ്യവസായ യൂണിറ്റുകളും നിര്‍മ്മാണ സൈറ്റുകളും മാസങ്ങളോളം പ്രവര്‍ത്തനം നിലച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് അതിഥി തൊഴിലാളികള്‍ തങ്ങളുടെ ജോലി സ്ഥലത്തേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ മടങ്ങിയെത്തിയവരില്‍ പലരും ജോലി തേടി മാസങ്ങള്‍ ചെലവഴിക്കേണ്ടിവന്നു.

    അതേസമയം, ലോക്ക്ഡൗണില്‍ അവശ്യസേവനങ്ങളും വസ്തുക്കളും ലഭ്യമാക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു. കുടിയേറ്റ ജോലിക്കാര്‍ ആശങ്കപ്പെടേണ്ടതില്ല. ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ദില്ലി വിട്ട് ആരും പോകേണ്ടതില്ല. കൊറോണയെ പിടിച്ചുകെട്ടാനുള്ള മാര്‍ഗമായിട്ടാണ് ഒരാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+