24 കാരനായ നൃത്താധ്യാപകന്‍ കാമുകിയെ കഴുത്ത് ഞെരിച്ചു കൊന്ന് ആത്മഹത്യ ചെയ്തു
ദില്ലി:ദില്ലിയില്‍ നൃത്താധ്യാപകന്‍ കാമുകിയെ കഴുത്തു ഞെരിച്ചു കൊന്നതിനു ശേഷം തൂങ്ങിമരിച്ചു. നേബ് സരായിലെ എബിസി നൃത്തവിദ്യാലയത്തിലെ സച്ചിന്‍ ഏലിയാസ് സോനു(24 ) ആണ് കാമുകി യോഗിതയെ (24 ) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
ഇന്‍ഡോര്‍ സ്വേദേശിയായ സച്ചിന്‍ നൃത്തവിദ്യാര്‍ത്ഥിനിയായ യോഗിതയുമായി വളരെക്കാലമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ മറ്റൊരാളുമായി യോഗിത പ്രണയത്തിലാണെന്ന സംശയമാണ് കൊലപാതകത്തിലേയ്ക്കു നയിച്ചതെന്നു പോലീസ് പറഞ്ഞു. കൊലപാതകത്തിനു സോനു നേരത്തേ പദ്ധതിയിട്ടതായാണ് പോലീസ് സംശയിക്കുന്നത്.

കൊലപാതകം നടത്താന്‍ ഉപയോഗിച്ച കേബിള്‍ വയര്‍ ഇയാള്‍ രണ്ടു ദിവസം മുമ്പ് വാങ്ങിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മരണത്തിനു തൊട്ടുമുന്‍പ് ഇവര്‍ മണിക്കൂറുകളോളം സംസാരിച്ചിരുന്നതിനു തെളിവുകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.
സംഭവ സ്ഥലത്തു നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇരുവരുടെയും സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്നും ഡെപ്യുട്ടി കമ്മീഷണര്‍ നൂപുര്‍ പറഞ്ഞു.












Click it and Unblock the Notifications