കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുംഭമേള കഴിഞ്ഞെത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍; കര്‍ശന നിര്‍ദേശങ്ങളുമായി ദില്ലി സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചുവരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ദില്ലി സര്‍ക്കാര്‍. 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ ഇരിക്കണമെന്നാണ് നിര്‍ദേശം. കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. സമാനമായ നിര്‍ദേശം നേരത്തെ കര്‍ണാടക സര്‍ക്കാരും പുറത്തിറക്കിയിരുന്നു. ദില്ലി ദുരന്തനിവാരണ വിഭാഗമാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

22

രോഗ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം വ്യാപിക്കുന്നത് ദില്ലിയിലും മഹാരാഷ്ട്രയിലുമാണ്. ഈ സാഹചര്യത്തില്‍ കുംഭമേളയില്‍ പങ്കെടുത്തവര്‍ കൂടി തിരിച്ചെത്തി പുറത്തിറങ്ങിയാല്‍ കാര്യങ്ങള്‍ കൈവിടുമെന്ന് സര്‍ക്കാര്‍ ആശങ്കപ്പെടുന്നു. തുടര്‍ന്നാണ് നിയന്ത്രണം. 14 ദിവസത്തിന് ശേഷം രോഗമില്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമേ പുറത്തിറങ്ങാന്‍ സാധിക്കൂ.

വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം

ശനിയാഴ്ച ദില്ലിയില്‍ 24375 പേര്‍ക്കാണ് കൊറോണ രോഗം ബാധിച്ചത്. 167 പേര്‍ മരിക്കുകയും ചെയ്തു. ഇത്രയും പേര്‍ക്ക് ഒരു ദിവസം ദില്ലിയില്‍ രോഗം ബാധിക്കുന്നത് ആദ്യമായിട്ടാണ്. പരിശോധന നടത്തിയ നാലില്‍ ഒരാള്‍ക്ക് രോഗം ബാധിക്കുന്നു എന്നാണ് ദില്ലിയിലെ കണക്ക്. മതിയായ ചികില്‍സാ സൗകര്യമില്ലാത്തതാണ് ദില്ലി നേരിടുന്ന മറ്റൊരു വെല്ലുവിളി. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ടാം കൊറോണ തരംഗത്തില്‍ മരണ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല, രോഗമുക്തി നേടുന്നവര്‍ കുറവാണ്.

ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍

English summary
Delhi decided 14 days Mandatory Quarantain for returnees from Kumbh Mela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X