ഡൽഹി-ഡെറാഡൂൺ യാത്രാസമയം 6.5 മണിക്കൂറിൽ നിന്നും 2.5 മണിക്കൂറായി കുറയും; എക്സ്പ്രസ് വേ 14 ന് തുറക്കും
ഏറെ കാത്തിരുന്ന ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഏപ്രിൽ 14-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉത്തരേന്ത്യയിലെ റോഡ് ഗതാഗതത്തിന് വലിയ ഉത്തേജനമായിരിക്കും ഈ എക്സ്പ്രസ് വേ. ഡൽഹിയും ഉത്തരാഖണ്ഡിന്റെ തലസ്ഥാനവും തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ ഈ പാത സഹായിക്കും. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന അതിവേഗ ഇടനാഴിയായിരിക്കും ഇത്.
210 കിലോമീറ്റർ ആണ് ഈ എക്സ്പ്രസ് വേയുടെ ദൈർഘ്യം, ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് നിലവിൽ 6.5 മണിക്കൂർ ആവശ്യമാണ്. എന്നാൽ ഈ പാത വരുന്നതോടെ യാത്രാസമയം ഏകദേശം 2.5 മണിക്കൂറായായി കുറയും. പ്രവർത്തനക്ഷമമാകുമ്പോൾ ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങൾക്കിടയിലെ പ്രധാന റോഡ് ശൃംഖലയായി ഈ ഇടനാഴി മാറും. തിരക്കേറിയ ഡൽഹി-മീററ്റ് റൂട്ട് ഉൾപ്പെടെയുള്ള പ്രധാന പാതകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ഇത് സഹായകമാകും. അക്ഷർധാം ക്ഷേത്രത്തിനടുത്ത് നിന്ന് ആരംഭിച്ച്, ഉത്തർപ്രദേശിലെ ബാഗ്പത്, ബറൗട്ട്, ഷാംലി, സഹാറൻപൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് പാത കടന്ന് പോകുന്നത്.

ആറ് വരി പ്രവേശന നിയന്ത്രിത എക്സ്പ്രസ് വേ അതിവേഗ യാത്രയ്ക്ക് രൂപകൽപ്പന ചെയ്തതാണ്. കാറുകൾക്ക് മണിക്കൂറിൽ 100 കിലോമീറ്റർ ആണ് വേഗപരിധി. ഏഴ് ഇന്റർചേഞ്ചുകൾ, രണ്ട് റെയിൽവേ മേൽപ്പാലങ്ങൾ, പത്ത് വലിയ പാലങ്ങൾ, എന്നിവയാണ് ഈ എക്സ്പ്രസ്വേയുടെ പ്രധാന സവിശേഷതകൾ. സുഗമമായ ഗതാഗതവും തടസ്സമില്ലാത്ത യാത്രയുമാണ് ഇതിന്റെ ലക്ഷ്യം.
രാജാജി ദേശീയോദ്യാനത്തിലൂടെയുള്ള ഉയർത്തിയ 12 കിലോമീറ്റർ പാത ഈ പദ്ധതിയുടെ ശ്രദ്ധേയമായ സവിശേഷതയാണ്. വന്യജീവി സഞ്ചാരം തടസ്സമില്ലാതെ സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും സുരക്ഷ വർദ്ധിപ്പിക്കാനും 200 മീറ്റർ വീതമുള്ള രണ്ട് ആന അടിപ്പാതകളും മൃഗങ്ങൾക്ക് കടന്നുപോകാൻ ആറ് പ്രത്യേക പാതകളും ഇതിൽ ഉൾപ്പെടുന്നു. വന്യജീവികളെ ഉപദ്രവിക്കാതെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൌകര്യമാണ് ലക്ഷ്യം.
ഹരിദ്വാറിലേക്ക് പ്രത്യേക പാതയും ഈ എക്സ്പ്രസ് വേയിൽ ഉൾപ്പെടും. ചാർ ധാം ഹൈവേ ശൃംഖലയുമായി ഇതിനെ ബന്ധിപ്പിക്കും. ഉത്തരാഖണ്ഡിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും, പ്രത്യേകിച്ച് തിരക്കേറിയ യാത്രാ സീസണുകളിൽ, എളുപ്പത്തിൽ എത്താൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 12,000 കോടി രൂപ ചെലവിൽ നിർമ്മിച്ച ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ചരിത്രപരമായ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായാണ് പരിഗണിക്കപ്പെടുന്നത്. ൽ.
-
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ












Click it and Unblock the Notifications