Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതി പറഞ്ഞിട്ടും പൊളിക്കല്‍ നിര്‍ത്തിയില്ല; ഡല്‍ഹിയില്‍ പ്രത്യേക സാഹചര്യം, വീണ്ടും ഇടപെട്ട് കോടതി

ന്യൂഡല്‍ഹി: വര്‍ഗീയ സംഘര്‍ഷമുണ്ടായ ജഹാഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന കോര്‍പറേഷന്‍ നടപടിക്കെതിരെ സുപ്രീംകോടതി ഉത്തരവ് വന്നിട്ടും ഉദ്യോഗസ്ഥര്‍ മുന്നോട്ട്. കെട്ടികള്‍ പൊളിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പള്ളിയോട് ചേര്‍ന്ന കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു. ഇതേതുടര്‍ന്ന് സുപ്രീംകോടതിയില്‍ വീണ്ടും പരാതിയെത്തി. രജിസ്ട്രാറോട് കോടതി ഉത്തരവ് സംബന്ധിച്ച വിവരം വേഗത്തില്‍ മേയറെ അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കോര്‍പറേഷന്‍ വര്‍ഗീയപരമായ നീക്കമാണ് നടത്തുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കെയാണ് സുപ്രീംകോടതി ഇടപെട്ടത്. വര്‍ഗീയ കലാപമുണ്ടായ പ്രദേശത്ത് നിരവധി അനധികൃത നിര്‍മാണം നടന്നിട്ടുണ്ടെന്നും എല്ലാം പൊളിച്ചുനീക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഭരണകൂടം പകപോക്കല്‍ നടപടിയാണ് സ്വീകരിക്കുന്നതെന്ന് ന്യൂനപക്ഷ സമുദായ നേതാക്കള്‍ പറഞ്ഞു.

j

ശനിയാഴ്ചയാണ് ജഹാഗീര്‍പുരിയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായത്. ഹനുമാന്‍ നവമി ദിനത്തോട് അനുബന്ധിച്ച് നടത്തിയ റാലിക്കിടെയായിരുന്നു സംഘര്‍ഷം. ഈ കേസില്‍ നിരവധി മുസ്ലിങ്ങളെ മാത്രം പ്രതി ചേര്‍ത്തുവെന്ന് ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഡല്‍ഹി പോലീസ് നിഷേധിച്ചു. തൊട്ടുപിന്നാലെയാണ് കേസില്‍ പ്രതികളായവരുടെ വീടുകള്‍ പൊളിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ ഇതിന് തയ്യാറായെങ്കിലും പോലീസ് സംരക്ഷണം ലഭിക്കാത്തതിനാല്‍ നടന്നില്ല.

തുടര്‍ന്ന് ഇന്ന് പോലീസ് സംരക്ഷണത്തിലാണ് ബുര്‍ഡോസറുമായി ഉദ്യോഗസ്ഥര്‍ എത്തിയതും പൊളിച്ചുനീക്കല്‍ തുടങ്ങിയതും. പ്രതികളുടെ കെട്ടിടങ്ങളല്ല പൊളിക്കുന്നതെന്നും അനധികൃത നിര്‍മാണങ്ങളാണെന്നും നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ബിജെപിയാണ് കോര്‍പറേഷന്‍ ഭരിക്കുന്നത്. ജമാഅത്തെ ഉലമായെ ഹിന്ദ് എന്ന സംഘടന കോര്‍പറേഷന്‍ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദേശിച്ച കോടതി പൊളിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. ഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റിവയ്ക്കുകയും ചെയ്തു.

എന്നാല്‍ കോടതി ഉത്തരവ് വന്നിട്ടും ഉദ്യോഗസ്ഥര്‍ പൊളിക്കല്‍ നിര്‍ത്തിയില്ല. കോടതി ഉത്തരവ് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയില്ല എന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇതോടെ വീണ്ടും കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. കോടതി ഉത്തരവ് സംബന്ധിച്ച വിവരം എത്രയും പെട്ടെന്ന് മേയര്‍ക്ക് കൈമാറാന്‍ രജിസ്ട്രാറോട് ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് വീണ്ടും നിര്‍ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍.

കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ഒമ്പത് ബുള്‍ഡോസറുകളാണ് കോര്‍പറേഷന്‍ ജഹാഗീര്‍പുരിയിലേക്ക് അയച്ചിരിക്കുന്നത്. കടകളും ചില കെട്ടിടങ്ങളും ഇന്ന് രാവിലെ മുതല്‍ പൊളിച്ചുനീക്കുകയും ചെയ്തു. ശക്തമായ പോലീസ് സന്നാഹവും ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ട്. കലാപകാരികളുടെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കണമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേശ് ഗുപ്ത മേയറോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+