
പിപിഇ കിറ്റില്‍ അഴിമതി, കരാര്‍ ഭാര്യയുടെ കമ്പനിക്ക്; അസം മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം
ദില്ലി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തന്റെ ഭാര്യയുമായി ബന്ധമുള്ള ഒരു കമ്പനിക്ക് കോവിഡ് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് (പിപിഇ) കിറ്റുകളുടെ കരാര്‍ നല്‍കുകയും ഇതിനായി വിപണി വിലയേക്കാള്‍ അമിതമായി പണം നല്‍കുകയും ചെയ്തുവെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ശനിയാഴ്ച ആരോപിച്ചു. കൊവിഡ് കാലത്ത് ഹിമന്ത ബിശ്വ ശര്‍മ്മ തന്റെ ഭാര്യയുടെ കമ്പനിക്കാണ് പി പി ഇ കിറ്റ് എത്തിക്കാനുള്ള കരാര്‍ നല്‍കിയെന്ന് മനീ,് സിസോദിയ പറഞ്ഞു.
പി പി ഇ കിറ്റുകള്‍ക്ക് അസം 990 രൂപയാണ് നല്‍കിയത്, എന്നാല്‍ മറ്റുള്ളവര്‍ അതേ ദിവസം തന്നെ മറ്റൊരു കമ്പനിയില്‍ നിന്ന് 600 രൂപയ്ക്ക് വാങ്ങി. ഇത് വലിയ അഴിമതിയാണ്. ഇത് തെളിയിക്കുന്ന എല്ലാ രേഖകളും തന്റെ കയ്യിലുണ്ടെന്ന് മനീ,് സിസോദിയ പറഞ്ഞു. സ്വന്തം നേതാവിനെതിരെ നടപടിയെടുക്കാന്‍ ബി.ജെ.പിക്ക് ധൈര്യം ഉണ്ടാകുമോ എന്നും അതോ കള്ളക്കേസുകള്‍ ചുമത്തി നമ്മെ വേട്ടയാടുമോ എന്നും മനീഷ് സിസോദിയ ചോദിച്ചു.
രണ്ട് ദിവസം മുമ്പ് ദി വയര്‍ എന്ന വാര്‍ത്താ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ആരോപമം ഉയര്‍ന്നത്. എന്നാല്‍ അഴിമതി ആരോപണം ശര്‍മ്മയും ഭാര്യ റിനികി ഭുയാന്‍ ശര്‍മ്മയും നിഷേധിച്ചു. മനീസ് സിസോദിയ ഉയര്‍ത്തിയ 'അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും അസം മുഖ്യമന്ത്രി അറിയിച്ചു.
2020ല്‍ ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യയുടെയും കുടുംബത്തിന്റെ ബിസിനസ്സ് അസോസിയേറ്റിന്റെയും ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ക്ക് അസം സര്‍ക്കാര്‍ നാല് കോവിഡ് -19 സംബന്ധമായ അടിയന്തര മെഡിക്കല്‍ സപ്ലൈ ഓര്‍ഡറുകള്‍ നല്‍കിയെന്ന് അവകാശപ്പെട്ട വിവരാവകാശ രേഖകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. കഴിഞ്ഞ ദിവസം, സത്യേന്ദര്‍ ജെയിന്റെ അറസ്റ്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആക്രമണം ശക്തമാക്കിയ കെജ്രിവാള്, മുതിര്‍ന്ന ബി ജെ പി നേതാവ് ഉള്‍പ്പെട്ട അഴിമതി കേസുകള്‍ സിസോദിയ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസം മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണം പുറത്തുവന്നത്.
മെയ് 30ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സത്യേന്ദര്‍ ജെയിനെ അറസ്റ്റ് ചെയ്തിരുന്നു. അരവിന്ദ് കെജ്രിവാള് സര്‍ക്കാരിലെ മന്ത്രി 2015-16 കാലയളവില്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി ഹവാല ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്നതായാണ് അന്വേഷണ ഏജന്‍സി ആരോപിക്കുന്നത്. അറസ്റ്റ് അരവിന്ദ് കെജ്രിവാളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഒരു പുതിയ യുദ്ധത്തിന് തുടക്കമിട്ടു, ആം ആദ്മി പാര്‍ട്ടിയും മറ്റ് പ്രതിപക്ഷ നേതാക്കളായ മമത ബാനര്‍ജി, തെലങ്കാനയിലെ കെ ചന്ദ്രശേഖര്‍ റാവു എന്നിവരും തങ്ങളെ ഉപദ്രവിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചതായി പലപ്പോഴും ആരോപിച്ചിരുന്നു.