India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാക്കളെ ഒരുമിച്ചിരുത്തി സ്റ്റാലിന്‍; ഡല്‍ഹിയില്‍ അപൂര്‍വ സംഗമം, മമതയും രാഹുലുമില്ല

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുടെ അപൂര്‍വ രാഷ്ട്രീയ സംഗമം. ഡിഎംകെയുടെ ഡല്‍ഹി ഓഫീസ് ഉദ്ഘാടനത്തിന് വേണ്ടിയാണ് പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ചത്. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയിരുന്നു. സോണിയ ഗാന്ധിയാണ് ഓഫീസിലെ ലൈബ്രറി ഉള്‍പ്പെടുന്ന ഭാഗം ഉദ്ഘാടനം ചെയ്തത്.

കൂടെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സി നേതാവ് ഫാറൂഖ് അബ്ദുല്ല തുടങ്ങി പ്രമുഖരും ഉദ്ഘാടനത്തിന് എത്തി. മമതയുടെ പ്രതിനിധിയായി മഹുവ മൊയ്ത്ര പങ്കെടുത്തു. ബിജെപിക്കെതിരെ ശക്തമായ ഒരുക്കം 2024ല്‍ ആവശ്യമാണ് എന്ന് നിലപാടുള്ള നേതാക്കളാണ് സംഗമിച്ചത് എന്നതും എടുത്തുപറയേണ്ടതാണ്...

നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; ഗള്‍ഫിലുള്ള നടിയെ വിളിപ്പിച്ചു... പോലീസ് കാവ്യയുടെ വീട്ടിലെത്തുംനടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; ഗള്‍ഫിലുള്ള നടിയെ വിളിപ്പിച്ചു... പോലീസ് കാവ്യയുടെ വീട്ടിലെത്തും

1

തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്ക് ദേശം പാര്‍ട്ടി, സിപിഐ, ബിജെഡി, ശിരോമണി അകാലിദള്‍ തുടങ്ങിയ പാര്‍ട്ടി പ്രതിനിധികളും ഉദ്ഘാടനത്തിന് എത്തി. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. സോണിയ ഗാന്ധി ലൈബ്രറി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസും ഡിഎംകെയും ഉള്‍പ്പെടുന്ന സഖ്യമാണ് തമിഴ്‌നാട് ഭരിക്കുന്നത്.

2

തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മഹുവ മൊയ്ത്രയും ടിഡിപിക്ക് വേണ്ടി രാംമോഹന്‍ നായിഡുവും പങ്കെടുത്തു. സിപിഐയുടെ കെ രവീന്ദ്ര കുമാര്‍, ഡി രാജ എന്നിവരെത്തി. ഒഡീഷ ഭരണകക്ഷിയായ ബിജെഡിയുടെ അമര്‍ പട്‌നായിക് പങ്കെടുത്തു. ശിരോമണി അകാലിദളിന്റെ ഹര്‍സിമ്രതും ഉദ്ഘാടനത്തിനെത്തി. കൂടാതെ ഡിഎംകെയുടെ മന്ത്രിമാരും എംപിരുമാരും പങ്കെടുത്തു.

3

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ഡിഎംകെയുടെ ചുവടുവയ്പ്പായിട്ടാണ് പാര്‍ട്ടിയുടെ ഡല്‍ഹി ഓഫീസിനെ സ്റ്റാലിന്‍ കാണുന്നത്. ദ്രവീഡിയന്‍ മോഡലിന് നേരത്തെ ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ച കാര്യവും സ്റ്റാലിന്‍ സൂചിപ്പിച്ചു. അണ്ണാ കലൈഞ്ജര്‍ അറിവാലയം എന്നാണ് ഓഫീസിന്റെ പേര്. ഉദ്ഘാടനത്തിന് ബിജെപി നേതാക്കള്‍ക്കും ക്ഷണമുണ്ടായിരുന്നു. ചന്ദ്രശേഖര റാവു, മമത, രാഹുല്‍ ഗാന്ധി, കെജ്രിവാള്‍ എന്നിവര്‍ എത്തിയില്ല.

4

2024 ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ആര് മുന്നില്‍ നില്‍ക്കും എന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. മമത ബാനര്‍ജി, കെ ചന്ദ്ര ശേഖറ റാവു എന്നിവരെല്ലാം ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം വേണമെന്ന് ആവശ്യപ്പെടുന്നവരാണ്. എന്നാല്‍ അവര്‍ ബിജെപിയെ പോലെ കോണ്‍ഗ്രസിനെയും അകറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നു. ഡിഎംകെ അതിന് തയ്യാറല്ല.

എന്തിന് ദിലീപിന് മാത്രം കരിക്കിന്‍വെള്ളം വാങ്ങിക്കൊടുത്തു? ഞാന്‍ ചെയ്യില്ല- എവി ജോര്‍ജ്എന്തിന് ദിലീപിന് മാത്രം കരിക്കിന്‍വെള്ളം വാങ്ങിക്കൊടുത്തു? ഞാന്‍ ചെയ്യില്ല- എവി ജോര്‍ജ്

5

കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തി ബിജെപിയെ നേരിടാന്‍ സാധിക്കില്ലെന്ന് സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. 40 ലധികം ലോക്‌സഭാ സീറ്റുകളുള്ള കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന് ഒരു വിഭാഗം പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെടുമ്പോള്‍, ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം കോണ്‍ഗ്രസ് അപ്രസക്തമായി എന്നതിന് തെളിവാണെന്ന് മറ്റൊരു വിഭാഗം പറയുന്നു.

6

കോണ്‍ഗ്രസുമായി ഐക്യപ്പെട്ട് പോകണമെന്ന നിലപാടിലായിരുന്നു നേരത്തെ മമത. എന്നാല്‍ അടുത്തിടെ നടന്ന ചില ചര്‍ച്ചകളില്‍ അസ്വാരസ്യം പ്രകടമായി. മമതക്കെതിരെ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ നിലപാടാണ് എടുക്കുന്നത്. ദേശീയ തലത്തിലുള്ള നേതാക്കള്‍ മമതയുമായി ഐക്യപ്പെട്ട് പോകണമെന്നും ആവശ്യപ്പെടുന്നു. അടുത്തിടെ ഡല്‍ഹിയിലെത്തിയ മമത, സോണിയ ഗാന്ധിയെ കാണാതെ മടങ്ങിയതും വാര്‍ത്തയായിരുന്നു.

ആഹ്ലാദത്തോടെ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും മധുരം പങ്കുവച്ചു; നടുവില്‍ ചിരിച്ച് ഇസ്ഹാക്ക്- ചിത്രങ്ങള്‍

7

ബിജെപിക്കെതിരായ നീക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസുമായി യോജിച്ചുപോകാമെന്നാണ് സിപിഎം നിലപാട്. അതേസമയം, കോണ്‍ഗ്രസിനെതിരെ കടുത്ത നിലപാടാണ് ചന്ദ്രശേഖര റാവു സ്വീകരിക്കുന്നത്. ഡിഎംകെ, ടിഡിപി എന്നീ പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി യോജിക്കുന്നുണ്ട്. ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്ന് ജെജിഎസ് പറയുന്നു. അതേസമയം, പൊതുസമ്മതനായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ പേരും പ്രതിപക്ഷ പാര്‍ട്ടികളില്‍ ചിലര്‍ മുന്നോട്ട് വെക്കുന്നു.

English summary
Delhi DMK Office Inauguration Changed As Opposition Parties Leaders Meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X