കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജേന്ദ്രയ്ക്ക് പകരം വീരേന്ദ്ര, തലയ്ക്ക് പകരം തുന്നിക്കെട്ടിയത് കാല്‍, ഡോക്ടറുടെ "ചികിത്സാമികവ്"

ദില്ലിയില്‍ ഡോക്ടര്‍ തലയ്ക്ക് പകരം കാലില്‍ ഓപ്പറേഷന്‍ നടത്തി

Google Oneindia Malayalam News

ദില്ലി: മികച്ച ചികിത്സകള്‍ നടത്തുന്ന ഡോക്ടര്‍മാര്‍ നമുക്കും ചുറ്റും നിരവധിയുണ്ട്. എന്നാല്‍ അബദ്ധം പറ്റുന്ന ഡോക്ടര്‍മാരും ഇക്കൂട്ടത്തിലുണ്ട്. അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ് ദില്ലിയില്‍. ഡോക്ടറുടെ ആളുമാറി ഓപ്പറേഷന്‍ നടത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. അതും തലയ്ക്ക് പരിക്കേറ്റയാളുടെ കാലിനാണ് ഡോക്ടര്‍ ഓപ്പറേഷന്‍ നടത്തി തുന്നിക്കെട്ടലുകള്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡോക്ടറുടെ ചികിത്സാ പിഴവ് പുറം ലോകമറിഞ്ഞത് തന്നെ.

1

സംഭവം ഇങ്ങനെയാണ്. ദില്ലിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ നേരത്തെ തന്നെ ഗുരുതര ആരോപണങ്ങള്‍ പലതും ഉയര്‍ന്നിരുന്നു. എന്നാല്‍ പലരും ഇത് കാര്യമാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം വിജേന്ദ്ര എന്നയാള്‍ തലയ്‌ക്കേറ്റ പരിക്കുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ദുരിതമുണ്ടായത്. ഇയാള്‍ക്ക് അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍ ഡോക്ടര്‍ക്ക് ഇക്കാര്യം മനസിലായില്ല. കാലിന് ഓപ്പറേഷന്‍ ചെയ്യേണ്ട മറ്റൊരു രോഗിയായ വീരേന്ദ്രയാണെന്നാണ് ഡോക്ടര്‍ കരുതിയത്. പിന്നെ ഒന്നും നോക്കിയില്ല ഇയാളുടെ കാലുകള്‍ ഡോക്ടര്‍ ഓപ്പറേഷന്‍ ചെയ്യുകയും തുന്നിക്കെട്ടുകയും ചെയ്തു. ഡോക്ടര്‍ ശസ്ത്രക്രിയ്ക്ക് മുമ്പായി അനസ്‌തേഷ്യ നല്‍കിയിരുന്നതിനാല്‍ ഇയാള്‍ മയക്കത്തിലായിരുന്നു. ബോധം വന്നപ്പോഴാണ് തന്റെ കാലുകളാണ് ഓപ്പറേഷന്‍ ചെയ്തതെന്ന് വിജേന്ദ്രയ്ക്ക് മനസിലായത്.

2

ഒരു പ്രശ്‌നവും ഇല്ലാതിരുന്ന തന്റെ കാലുകള്‍ക്ക് ഇപ്പോള്‍ കടുത്ത വേദനയാണെന്ന് വിജേന്ദ്ര പറയുന്നു. ഡോക്ടര്‍ ചില്ലറക്കാര്യമല്ല തന്നോട് ചെയ്തതെന്ന് വിജേന്ദ്ര പറഞ്ഞു. അപകടത്തെ തുടര്‍ന്ന് തനിക്ക് തലയ്ക്ക് കാര്യമായി പരിക്കേറ്റിരുന്നു. എന്നാല്‍ ഡോക്ടര്‍ തന്റെ വലതുകാലില്‍ ഓപ്പറേഷന്‍ ചെയ്ത് വലിയ ദ്വാരമുണ്ടാക്കുകയും അതിനകത്ത് പിന്‍ ഇടുകയും ചെയ്തുകയും. ചെയ്തു. ഇത് ശരിക്കും ചെയ്യേണ്ടിയിരുന്നത് മറ്റൊരു രോഗിക്കാണ്. അതേസമയം സംഭവം വിവാദമായതോടെ ഇയാളുടെ കാലില്‍ ഇട്ട പിന്‍ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ ചെയ്ത് മാറ്റിയിട്ടുണ്ട്. ഇയാളുടെ തലയ്ക്കും ഓപ്പറേഷന്‍ ചെയ്തിട്ടുണ്ട്. ഡോക്ടറെ ശസ്ത്രക്രിയ ചെയ്യുന്നതില്‍ നിന്നും ആശുപത്രി വിലക്കിയിട്ടുണ്ട്. മറ്റൊരാളുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഓപ്പറേഷന്‍ നടത്താന്‍ പാടുള്ളൂവെന്നും ഇയാളോട് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ദില്ലി എയിംസില്‍ ഡയാലിസിസ് ചെയ്ത സംഭവത്തിലും വലിയ വിവാദമുണ്ടായിരുന്നു.

പഞ്ചുബരാഹിയില്‍ പുരുഷന്‍മാര്‍ക്ക് ക്ഷേത്രപ്രവേശനം, സ്ത്രീകളുടെ ദളിത് ക്ഷേത്രം, 400 കൊല്ലത്തെ ചരിത്രംപഞ്ചുബരാഹിയില്‍ പുരുഷന്‍മാര്‍ക്ക് ക്ഷേത്രപ്രവേശനം, സ്ത്രീകളുടെ ദളിത് ക്ഷേത്രം, 400 കൊല്ലത്തെ ചരിത്രം

പൗരന്‍മാരുടെ അക്കൗണ്ടിലേക്ക് മോദി പ്രഖ്യാപിച്ച 15 ലക്ഷം എവിടെന്ന്! കൈ മലര്‍ത്തി പിഎം ഓഫീസ്പൗരന്‍മാരുടെ അക്കൗണ്ടിലേക്ക് മോദി പ്രഖ്യാപിച്ച 15 ലക്ഷം എവിടെന്ന്! കൈ മലര്‍ത്തി പിഎം ഓഫീസ്

English summary
Delhi Doctor Performed Leg Surgery On Man Who Had Head Injury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X