വനിതാ ഡോക്ടര്‍ മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു, വീഡിയോ വൈറല്‍
ദില്ലി: ഇരുപത്തിയേഴുകാരിയായ വനിതാ ഡോക്ടര്‍ മെട്രോ ട്രെയിനിന് മുന്നിലേക്ക് ചാടിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുഡ്ഗാവ് ഗുരു ദ്രോണാചാര്യ മെട്രോ സ്‌റ്റേഷനില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. യുവതി മെട്രോയ്ക്ക് മുന്‍പ് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
ആത്മഹത്യാ ശ്രമമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പോലീസ് വിലയിരുത്തല്‍. ട്രെയിന്‍ അടുത്തെത്തുമ്പോള്‍ യുവതി എടുത്തു ചാടുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. യുവതിയുടെ ശരീരമാസകലം പരിക്കുണ്ടെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം ഇവരുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ദില്ലി പ്രൈവറ്റ് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഡോക്ടറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യയ്ക്കുള്ള കാരണമെന്തെന്ന് അടക്കുമുള്ള കാര്യങ്ങളില്‍ അടുത്തു ദിവസം മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം. ഇപ്പോള്‍ മൊഴിയെടുക്കാവുന്ന നിലയിലല്ലെ യുവതിയുടെ അവസ്ഥയെന്ന് പോലീസ് അറിയിട്ടു.


Click it and Unblock the Notifications