
ഡൽഹി-ദോഹ വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന ഖത്തർ എയർവേയ്സിന്റെ വിമാനം പാകിസ്ഥാനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കി. കാർഗോ ഹോൾഡിൽ പുക കണ്ടതിനെ തുടർന്നാണ് അടിയന്തരമായി ലാൻഡിങ് നടത്തിയതെന്ന് വാർത്ത ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ക്യുആർ579 വിമാനത്തിൽ 100 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രാക്കാർക്കായി മറ്റൊരു വിമാനസർവീസ് ഒരുക്കുമെന്ന് എയർലൈൻ വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യാത്രക്കാർക്ക് ദോഹയിലേക്ക് മറ്റൊരു സർവീസ് ഒരുക്കിയിട്ടുണ്ടെന്നും ഖത്തർ എയർലൈൻ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും എയർലൈൻ വ്യക്തമാക്കി.
തിങ്കളാഴ്ച പുലർച്ചെ 3.50നാണ് ഡൽഹിയിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തത്. പുലർച്ചെ 5.30ന് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. യാത്രക്കാരിൽ പലർക്കും ദോഹയിൽ നിന്ന് കണക്ടിങ് സർവീസുകളാണ് ഉള്ളതെന്നും കറാച്ചിയിൽ നിന്ന് എപ്പോൾ ടേക്ക് ഓഫ് ചെയ്യും എന്നത് സംബന്ധിച്ച് വിശദീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും യാത്രക്കാരൻ രമേശ് രാലിയ പറഞ്ഞിരുന്നു.
ഗ്യാസിന് വന്‍ വില, ഒരു കപ്പ് ചായക്ക് 100 രൂപ, ഇന്ധനത്തിനായി ക്യൂ നിന്ന് 2 പേര് കുഴഞ്ഞ് വീണ് മരിച്ചു