വിദേശ യുവതിക്കു മുന്നില്‍ സ്വയംഭോഗം; ഡ്രൈവര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദില്ലി യൂണിവേഴ്‌സിറ്റില്‍ പഠനം നടത്തുന്ന വിദേശ വനിതയ്ക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറായി ജോലി ചെയ്യുന്ന തരുണ്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിപ്രകാരമായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. യുവതി തന്റെ നായയ്‌ക്കൊപ്പം പാര്‍ക്കില്‍ നടക്കാനിറങ്ങിയതായിരുന്നു. ഇതിനിടയില്‍ പാര്‍ക്കിലുണ്ടായിരുന്ന ഡ്രൈവര്‍ യുവതിയെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നെന്നാണ് പരാതി. വിദേശ വനിത പിന്നീട് ഇയാളെ പിന്തുടര്‍ന്ന് ഇയാളുടെ കാറിന്റെ ചിത്രമെടുത്ത് തെളിവായി പോലീസിന് നല്‍കി.

arrest

ചിത്രത്തിലെ നമ്പര്‍ പ്രകാരം കാര്‍ ഉടമസ്ഥനെ കണ്ടെത്തിയാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. തന്റെ തൊഴിലുടമസ്ഥന്റെ ഭാര്യയെ ഷോപ്പിങ്ങിനായി വിട്ടശേഷം പാര്‍ക്കിലെത്തിയതായിരുന്നു ഡ്രൈവറെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഹരിയാണ സ്വദേശിയാണ്. ദില്ലിയില്‍ വിദേശ വനിതകള്‍ക്കെതിരെ അടുത്തിടെ ഒട്ടേറെ ലൈംഗിക അതിക്രമങ്ങളുണ്ടായിരുന്നു. പലപ്പോഴും ഡ്രൈവര്‍മാരാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിടിയിലായിരുന്നത്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഉണ്ടായ ഇത്തരമൊരു സംഭവം ഇന്ത്യയെ വീണ്ടും നാണക്കേടിലാക്കി.

English summary
Delhi: Driver held for masturbating in front of 33-year-old German woman
Please Wait while comments are loading...