ദില്ലി- ദുബായ് സ്‌പൈസ് ജെറ്റ് വിമാനത്തിന് കറാച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ്; യാത്രക്കാര്‍ സുരക്ഷിതര്‍
കറാച്ചി: ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള സ്പൈസ്ജെറ്റ് എസ്ജി-11 വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിലുള്ള യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇന്‍ഡിക്കേറ്റര്‍ ലൈറ്റിന്റെ തകരാര്‍ കാരണമാണ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടതെന്നാണ് വിമാനക്കമ്പനി അറിയിക്കുന്നത്. വിമാനം സുരക്ഷിതമായി കറാച്ചിയില്‍ ഇറക്കി യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. അടിയന്തരമായ സാഹചര്യം ഒന്നുമില്ല. വിമാനം സുരക്ഷിതമായാണ് ലാന്‍ഡ് ചെയ്തതെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. വിമാനത്തിന് തകരാര്‍ സംഭവിച്ചതായി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വിമാനക്കമ്പനി വക്താവ് അറിയിച്ചു.












Click it and Unblock the Notifications